മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് വ​യ​നാ​ട് മാ​തൃ​ക
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​വ​ച്ച് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മീ​ണ സ​ന്പ​ത്ത് വ്യ​വ​സ്ഥ​യു​ടെ മു​ഖ്യ വ​രു​മാ​ന വി​നി​മ​യ സ്രോ​ത​സാ​യ മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്​പ​ന്ന​ങ്ങ​ളും ഉ​പ​ഉ​ത്പ​ന്ന​ങ്ങ​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​ന വി​പ​ണ​ന സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളും ശു​പാ​ർ​ശ​ക​ളും ശി​ൽ​പ​ശാ​ല​യി​ൽ ഉ​രു​തി​രി​ഞ്ഞു.
മൃ​ഗ​സം​ര​ക്ഷ​ണ​രം​ഗ​ത്തെ ഒ​ന്പ​ത് മേ​ഖ​ല​ക​ളി​ലാ​യി ഗ്രൂ​പ്പു തി​രി​ഞ്ഞു​ള്ള ച​ർ​ച്ച​ക​ളും അ​വ​യു​ടെ ക്രോ​ഡീ​ക​രി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല കൈ​മാ​റി. മാ​റി​വ​രു​ന്ന കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മു​ൻ നി​ർ​ത്തി ക​ർ​ഷ​ക​രു​ടെ​യും മൃ​ഗ​സ​ന്പ​ത്തി​ന്‍റെ​യും ക്ഷേ​മ​ത്തി​ലൂ​ന്നി​യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളാ​ണ് ച​ർ​ച്ച​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ​ക​ൾ, ന​വീ​ന​രീ​തി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട പ്ര​ജ​ന​ന ന​യം, മൃ​ഗ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നി​യ​റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ശാ​സ്ത്രീ​യ ഉ​പ​യോ​ഗ​വും അ​നി​വാ​ര്യ​ത​യും, മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​വാ​സ​വും സം​ഘ​ർ​ഷ​ങ്ങ​ളും ജ​ന്തു ജ​ന്യ​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ സം​സ്ക​ര​ണ​വും മൂ​ല്യ​വ​ർ​ധ​ന​യും വി​പ​ണ​ന സാ​ധ്യ​ത​ക​ളും, കോ​ഴി വ​ള​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും മൂ​ല​മു​ണ്ടാ​കു​ന്ന കാ​ർ​ഷി​ക/​മൃ​ഗ​സ​ന്പ​ത്തി​ന്‍റെ ന​ഷ്ട​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ശി​ൽ​പ​ശാ​ല​യി​ൽ ച​ർ​ച്ച ചെ​യ്തു. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​ആ​ർ. ശ​ശീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ബി. ബാ​ഹു​ലേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ൽ സ​ഖ​റി​യ, ശി​ൽ​പ​ശാ​ല​യു​ടെ വി​ഷ​യ​ങ്ങ​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഡോ.​എം.​കെ. നാ​രാ​യ​ണ​ൻ, ര​ജി​സ്ട്രാ​ർ ഡോ.​എ​ൻ. അ​ശോ​ക്, ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഡീ​ൻ ഡോ. ​കോ​ശി​ജോ​ണ്‍, ഡോ. ​ക​വി​ത രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.