ക​ന്പ​ള​ക്കാ​ട് സൂ​പ്പ​ർ​ക​പ്പ് 22ന് ​ആ​രം​ഭി​ക്കും
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്ല​ബു​ക​ളെ അ​ണി​നി​ര​ത്തി ന​ട​ക്കു​ന്ന ക​ന്പ​ള​ക്കാ​ട് സൂ​പ്പ​ർ​ക​പ്പി​ന് 22ന് ​കൊ​ടി​യേ​റും. ജ​നു​വ​രി അ​ഞ്ചി​നാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ടം . ക​ഴി​ഞ്ഞ ത​വ​ണ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ലെ​ജ​ന്‍റ്സ് സ്റ്റേ​ഷ​ൻ​മു​ക്കാ​യി​രു​ന്നു ചാ​ന്പ്യ​ൻ​മാ​ർ.

1500 പേര്‌ക്ക് ഇ​രു​ന്ന ക​ളി​കാ​ണാ​നു​ള്ള സ്റ്റേ​ഡി​യ​മാ​ണ് ക​ന്പ​ള​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ഒ​രു​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല ഇ​ന്ന് ക​ന്പ​ള​ക്കാ​ട് നി​ർ​വ​ഹി​ക്കും.

ക​ണി​യാ​ന്പ​റ്റ, മു​ട്ടി​ൽ, പ​ന​മ​രം, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ബൂ​ട്ട​ണി​യു​ക. ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത താ​ര​ങ്ങ​ളെ ലേ​ല​ത്തി​ലൂ​ടെ​യാ​ണ് ടീ​മു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​പാ​ദം ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലും ര​ണ്ടാം​പാ​ദം നോ​ക്കൗട്ടു​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സ​ജ്ജീ​ക​രി​ച്ച​ത്.

വൈ​കു​ന്നേ​രം 7.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു ദി​വ​സം ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ക. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന യം​ഗ്സ്റ്റാ​ർ കെ​ൽ​ട്രോ​ണ്‍ വ​ള​വാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള തു​ക ക​ണ്ടെ​ത്തു​ക​യും കു​ട്ടി​ക​ളെ കാ​ൽ​പ്പ​ന്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ല​ക്ഷ്യം.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സി. മു​നീ​ബ്, ക​ണ്‍​വീ​ന​ർ സാ​ലി​ഹ് കൊ​ള​ക്കാ​ട​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. സി​റാ​ജു​ദ്ധീ​ൻ, കെ.​പി. ഷ​ഫീ​ഖ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.