സ​മാ​ധാ​ന ദി​നാ​ച​ര​ണം നാളെ
Friday, January 24, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: നീ​തി​വേ​ദി​യു​ടെ കീ​ഴി​ൽ രൂ​പീ​ക​രി​ച്ച പീ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ൻ​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ സ​മാ​ധാ​ന ദി​നം ആ​ച​രി​ക്കും. സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി വ​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ദി​നാ​ച​ര​ണ​മെ​ന്നു നീ​തി​വേ​ദി ഡ​യ​റ​ക്ട​ർ ഫ്ള​യ്സി ജോ​സ്, പീ​സ് ഫോ​റം ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ഐ. തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചീ​ക്ക​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എം.​ആ​ർ. ശ​ശി​ധ​ര​ൻ, പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സ​ർ അ​നീ​ഷ്ബാ​ബു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 10നു ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നീ​തി​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ​മാ​ധാ​ന സ​മൂ​ഹ​സൃ​ഷ്ടി​ക്കു ശ​ക്ത​മാ​യ കൂ​ട്ടാ​യ്മ, മ​ഹാ​മ​ത്മ ഗാ​ന്ധി-​സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​വാ​ച​ക​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ജോ​സ് പ​ള്ള​ത്തും മം​ഗ​ല​ശേ​രി മാ​ധ​വ​നും പ്ര​ഭാ​ഷ​ണം ന​ട​ത്തും. പീ​സ് ഫോ​റം കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​ന, ക​വി​താ​ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ശ​ശി താ​ഴ​ത്തു​വ​യ​ലി​ന്‍റെ മാ​ജി​ക് ഷോ ​ഉ​ണ്ടാ​കും.
വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള നി​ര​വ​ധി ത​ർ​ക്ക​ങ്ങ​ളാ​ണ് പീ​സ് ഫോ​റം ഇ​തി​ന​കം പ​രി​ഹ​രി​ച്ച​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ട​തി​യി​ലും എ​ത്തി​ക്കാ​തെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ വി​രോ​ധം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും സൗ​ഹൃ​ദം സൃ​ഷ്ടി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. ത​ർ​ക്ക​ങ്ങ​ൾ കോ​ട​തി ക​യ​റു​ന്പോ​ൾ ക​ക്ഷി​ക​ൾ​ക്കു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക​ച്ചെ​ല​വും പീ​സ് ഫോ​റ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​ഴി​വാ​കു​ക​യാ​ണ്. ഫോ​റ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ​ക്കു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ർ​ക്ക​ങ്ങ​ളി​ൽ ജി​ല്ലാ​സ​മി​തി ഇ​ട​പെ​ടും. ക​ക്ഷി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​ത്.