ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​യി​ക്കു​ന്ന രാ​ഷ്ട്ര​ര​ക്ഷാ​മാ​ര്‍​ച്ച് 19 മു​ത​ല്‍
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും കേ​ന്ദ്ര, കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നു​മെ​തി​രേ​യും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​യി​ക്കു​ന്ന രാ​ഷ്ട്ര ര​ക്ഷാ​മാ​ര്‍​ച്ച് 19 മു​ത​ല്‍ 29 വ​രെ ന​ട​ക്കും.19​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ല്‍​പ്പ​റ്റ​യി​ല്‍ മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. 20ന് ​രാ​വി​ലെ ഒ​മ്പ​തി​ന് അ​ര​പ്പ​റ്റ​യി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ട്ടി​ലി​ല്‍ സ​മാ​പി​ക്കും. 21ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ക​മ്പ​ള​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ സ​മാ​പി​ക്കും.
22ന് ​കാ​വു​മ​ന്ദം, പി​ണ​ങ്ങോ​ട്, പൊ​ഴു​ത​ന, വൈ​ത്തി​രി, 23ന് ​പ​ന​മ​രം, അ​ഞ്ചു​കു​ന്ന്, ദ്വാ​ര​ക, വെ​ള്ള​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​വും 24ന് ​മ​ക്കി​യാ​ട്, വാ​ളാ​ട്, ത​ല​പ്പു​ഴ, 25ന് ​കാ​ട്ടി​ക്കു​ളം, പ​യ്യ​മ്പ​ള്ളി, പാ​ണ്ടി​ക്ക​ട​വ്, മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ര്‍​ക്ക്, 26ന് ​മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി, ഇ​രു​ളം, വാ​കേ​രി, 27ന് ​കേ​ണി​ച്ചി​റ, മീ​ന​ങ്ങാ​ടി, അ​മ്പ​ല​വ​യ​ല്‍, 28ന് ​തോ​മാ​ട്ടു​ചാ​ല്‍, ചു​ള്ളി​യോ​ട്, ചീ​രാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യും മാ​ര്‍​ച്ച് ക​ട​ന്നു​പോ​കും.
29ന് ​ക​ല്ലൂ​രി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ബ​ത്തേ​രി​യി​ല്‍ സ​മാ​പി​ക്കും. സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബ​ത്തേ​രി​യി​ല്‍ ബ​ഹു​ജ​ന​റാ​ലി ന​ട​ക്കും. രാ​ഹു​ല്‍​ഗാ​ന്ധി എം​പി, പ്രി​യ​ങ്കാ​ഗാ​ന്ധി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
25ന് ​മാ​ന​ന്ത​വാ​ടി​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യും 27ന് ​അ​മ്പ​ല​വ​യ​ലി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കും. മാ​ര്‍​ച്ചി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര, കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ വ​യ​നാ​ടി​നോ​ട് മ​ത്സ​രി​ച്ച് വി​വേ​ച​നം കാ​ട്ടു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഏ​ഴ് മാ​സ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 56 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കാ​നു​ള്ള​ത്. മ​ട​ക്കി​മ​ല​യി​ലും ത​ല​പ്പു​ഴ ബോ​യ്‌​സ് ടൗ​ണി​ലും ബ​ത്തേ​രി​യി​ലെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ ഭൂ​മി​യും ല​ഭി​ക്കാ​ന്‌ സാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടും മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി പു​തി​യ ഭൂ​മി വി​ല​ക്കെ​ടു​ക്കു​ക​യാ​ണ്. വ​യ​നാ​ട് പാ​ക്കേ​ജ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ക​ര്‍​ഷ​ക​ര്‍​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സ​പ​ദ്ധ​തി സി​റ്റിം​ഗി​ല്‍ മാ​ത്ര​മൊ​തു​ട​ങ്ങി. വ​ന്യ​ജീ​വി ശ​ല്യം ഒ​രു​കാ​ല​ത്തു​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ രൂ​ക്ഷ​മാ​യി. റെ​യി​ല്‍​വെ, രാ​ത്രി​യാ​ത്രാ നി​രോ​ധ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഇ​ര​ട്ട​ത്താ​പ്പ് തു​ട​രു​ക​യാ​ണ് .
ഇ​വ​യെ​ല്ലാം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് രാ​ഷ്ട്ര​ര​ക്ഷാ​മാ​ര്‍​ച്ച് ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ക​യെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ​പി​സി​സി എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ​പി​സി​സി അം​ഗം പി.​പി. ആ​ലി, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.