ശ്രേ​യ​സ് കമ്യൂണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ച്ചു
Monday, March 30, 2020 10:38 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ്- 19 നെ​ത്തു​ട​ര​ൻ​ന്ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നാ​യി ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ച്ചു.
ബ​ത്തേ​രി ന​ഗ​ര​സ​ഭ, എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ൾ, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സേ​ന 200 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കും.
ശ്രേ​യ​സി​ന്‍റെ വി​വി​ധ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, യൂ​ണി​റ്റു​ക​ൾ, കാ​രി​ത്താ​സ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​ടേ​യും, പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​മു​ണ്ട്. ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.