പി​ന്‍​വാ​തി​ല്‍ നി​യ​മ​നം റ​ദ്ദ് ‌ ചെ​യ്യ​ണം: ശാ​ന്ത​മ്മ ഫി​ലി​പ്പ്
Tuesday, June 22, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്ത്രീ ​സം​ര​ക്ഷ​ക​രെ​ന്നും സ്ത്രീ ​നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന​വ​രെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന സി​പി​എം വ​നി​താ നേ​താ​വും ഒ​ര​മ്മ​യു​മാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​രാ​ത്ത ക​ണ്ണീ​രു​മാ​യി ക​ഴി​യു​ന്ന ക​ല്യോ​ട്ടെ ര​ണ്ട് അ​മ്മ​മാ​രെ ഓ​ര്‍​ത്തി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ന​ൽ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​തീ​യു​വാ​ക്ക​ള്‍ പി​എ​സ്‌​സി കൂ​ടി​ക്കാ​ഴ്ച​യും അ​ഭി​മു​ഖ​വു​മൊ​ക്കെ ക​ഴി​ഞ്ഞ് നി​യ​മ​നം കാ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. നി​യ​മ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​ക്കാ​ഴ്ച​യോ മ​റ്റു ന​ട​പ​ടി ക്ര​മ​ങ്ങ​ളോ താ​ന്‍ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ല്‍. സ​രി​ത ത​ന്നെ പ​റ​ഞ്ഞ​തി​ലൂ​ടെ ന​ട​ന്ന​ത് പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റി​ന് അ​ല്പ്പ​മെ​ങ്കി​ലും മ​നഃ​സാ​ക്ഷി​യു​ണ്ടെ​ങ്കി​ല്‍ ഇ​വ​രു​ടെ നി​യ​മ​നം റ​ദ്ദ് ചെ​യ്യ​ണം. ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ല​യു​മാ​യി പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തും പി​ന്നീ​ട് കേ​സ് സി​ബി​ഐ​ക്ക് വി​ടു​ന്ന​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ നി​ന്നും കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച​തും ജ​ന​ങ്ങ​ള്‍ മ​റ​ന്നി​ട്ടി​ല്ലെ​ന്നും ശാ​ന്ത​മ്മ ഫി​ലി​പ്പ് പ​റ​ഞ്ഞു.