സ​ര്‍​വീ​സ് റോ​ഡു​ക​ളുടെ പ്രയോജനം ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​ശ​ങ്ക
Thursday, September 23, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ഗ​ര​ത്തി​ലെ സ​ര്‍​വീ​സ് റോ​ഡു​ക​ളെ​ക്കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു. സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ലെ​ന്നും മെ​യി​ന്‍ റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​മാ​ന്ത​ര​മാ​യി അ​തേ ദി​ശ​യി​ലേ​ക്ക് മാ​ത്ര​മേ സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ​യും ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നി​ല​പാ​ട്.
ഇ​ത് ഫ​ല​ത്തി​ല്‍ സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. മെ​യി​ന്‍ റോ​ഡും സ​ര്‍​വീ​സ് റോ​ഡും ഒ​രേ ദി​ശ​യി​ല്‍ വ​ണ്‍​വേ ആ​ക്കു​ക​യെ​ന്ന​ത് മ​റ്റെ​ങ്ങും കേ​ട്ടു​കേ​ള്‍​വി പോ​ലു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. മെ​യി​ന്‍ റോ​ഡി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ക​യും ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ലേ​ക്കും സ​മീ​പ റോ​ഡു​ക​ളി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ക്കു​ക​യു​മാ​ണ് സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. രാ​ജ്യ​ത്തെ എ​ക്‌​സ്പ്ര​സ് ഹൈ​വേ​ക​ളി​ല്‍ പോ​ലും സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ്.
ഇ​പ്പോ​ള്‍ മെ​യി​ന്‍ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റു​മ്പോ​ള്‍ കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന പ്ര​വ​ണ​ത ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും സ​ര്‍​വീ​സ് റോ​ഡി​ല്‍ ത​ല​ങ്ങും വി​ല​ങ്ങും പാ​ര്‍​ക്ക് ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​ര​ണ്ടു​കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ത​ന്നെ സ​ര്‍​വീ​സ് റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും.
സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പു​തി​യ​കോ​ട്ട ഭാ​ഗ​ത്തു​നി​ന്നും വ്യാ​പാ​ര​ഭ​വ​നു മു​ന്നി​ലെ​ത്തി ദു​ര്‍​ഗ സ്‌​കൂ​ള്‍ റോ​ഡി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ മെ​യി​ന്‍ റോ​ഡി​ലൂ​ടെ കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് ജം​ഗ്ഷ​ന്‍ ചു​റ്റി കി​ഴ​ക്കു​വ​ശ​ത്തെ​ത്തി ബ​സ് സ്റ്റാ​ന്‍​ഡും ക​ട​ന്ന് ദു​ര്‍​ഗ സ്‌​കൂ​ള്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി​വ​രും. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ക​ളി​ലേ​ക്കും സ​മീ​പ​റോ​ഡു​ക​ളി​ലേ​ക്കും പോ​കു​ന്ന​വ​രെ​ല്ലാം ഈ ​രീ​തി​യി​ല്‍ ന​ഗ​രം ചു​റ്റി​സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും. ഇ​ത് മെ​യി​ന്‍ റോ​ഡി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​പ്പെ​രു​പ്പ​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്ന​തി​നൊ​പ്പം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും.