ക്ഷേ​ത്ര ഭ​ണ്ഡാ​ര​ ക​വ​ർ​ച്ച: അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Sunday, September 26, 2021 10:25 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് മു​ത്ത​പ്പ​നാ​ര്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​സം സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. സാ​മ​ഗു​രി ജി​ല്ല​യി​ലെ ലോ​ക്കോ കൊ​സാ​രി ബ​നാ​സി​ലെ അ​ബ്ദു​ള്‍ ഹ​ന്ന(34) യെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. ഷൈ​ന്‍, എ​സ്ഐ ശ്രീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക്ഷേ​ത്ര മ​തി​ല്‍​ക്കെ​ട്ടി​ന​ക​ത്തെ ശാ​സ്താ​വി​ന്‍റെ കാ​വി​നോ​ട് ചേ​ര്‍​ന്നു സൂ​ക്ഷി​ച്ച സ്റ്റീ​ല്‍ ഭ​ണ്ഡാ​രം ത​ക​ര്‍​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. എ​ട്ടി​ന് രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ ക​ണ്ട യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ശ​നി​യാ​ഴ്ച ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഹ​ന്ന​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ക​വ​ര്‍​ച്ച ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.