മ​ണ​ൽ​വാ​ര​ൽ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം: എ​സ്ടി​യു
Monday, September 9, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: മ​ണ​ൽ ഓ​ഡി​റ്റിം​ഗി​ന്‍റെ പേ​രി​ൽ നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ല​വി​ൽ​വ​ന്ന മ​ണ​ൽ വാ​ര​ൽ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ൽ ന​ദി​ക​ളി​ൽ മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടി മ​ഹാ​പ്ര​ള​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം മ​ണ​ൽ മാ​ഫി​യ​യു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്.
മ​ണ​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ​മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ. ഇ​ബ്രാ​ഹിം എ​തി​ർ​ത്തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ.​എ. ല​ത്തീ​ഫ്, എം.​കെ. ഇ​ബ്രാ​ഹിം പൊ​വ്വ​ൽ, അ​ബ്ദു​റ​ഹ്മാ​ൻ ക​ട​മ്പ​ള, യൂ​സ​ഫ് പാ​ച്ചാ​ണി, ഹ​സ​ൻ​കു​ഞ്ഞി പാ​ത്തൂ​ർ, എ.​എ​ച്ച്. മു​ഹ​മ്മ​ദ് ആ​ദൂ​ർ, ശി​ഹാ​ബ് റ​ഹ്മാ​നി​യ ന​ഗ​ർ, സൈ​നു​ദ്ദീ​ൻ തു​രു​ത്തി, ഫു​ളൈ​ൽ കെ. ​മ​ണി​യ​നൊ​ടി, ഷാ​ഫി പ​ള​ള​ത്ത​ടു​ക്ക, സി.​എ. ഹ​നീ​ഫ ചെ​ങ്ക​ള, ബി.​കെ. ഹം​സ ആ​ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.