ഒ​ട​യം​ചാ​ൽ കു​ന്നും​വ​യ​ലി​ൽ റോ​ഡ് വി​ണ്ടു​കീ​റി
Sunday, December 15, 2019 1:33 AM IST
രാ​ജ​പു​രം: ഒ​ട​യം​ചാ​ൽ കു​ന്നും​വ​യ​ലി​ൽ റോ​ഡ് വി​ണ്ടു​കീ​റി ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. 20 മീ​റ്റ​റോ​ളം ദൂ​രം വി​ണ്ടു​കീ​റി ഇ​ടി​ഞ്ഞ​നി​ല​യി​ലാ​ണ്. ഇ​തി​ന് അ​ടു​ത്തു​ത​ന്നെ 10 മീ​റ്റ​റോ​ളം വി​ണ്ടു​കീ​റി നി​ൽ​ക്കു​ന്നു​മു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​ട​യം​ചാ​ൽ-​പ​ര​പ്പ റോ​ഡി​ലെ കു​ന്നും​വ​യ​ലി​ൽ നി​ന്ന് പാ​റ​ക്ക​ല്ല് വ​ഴി അ​ട്ടേ​ങ്ങാ​ന​ത്തേ​ക്ക് പോ​കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് ഇ​ടി​ഞ്ഞ​ത്. ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു. റോ​ഡ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട്ടി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം​നി​റ​ഞ്ഞു​ക​വി​ഞ്ഞ​പ്പോ​ൾ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​താ​കാം റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു. അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.