എല്ലാവർക്കും ഭവനം: മന്ത്രി
Sunday, January 19, 2020 1:39 AM IST
പ​ര​പ്പ: സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴേ​ക്കും ഘ​ട്ടം​ഘ​ട്ട​മാ​യി ഭ​വ​ന​ര​ഹി​ത​രാ​യ എ​ല്ലാ​വ​ര്‍​ക്കും പാ​ര്‍​പ്പി​ട​മൊ​രു​ക്കു​മെ​ന്ന് റ​വ​ന്യൂ-​ഭ​വ​ന നി​ര്‍​മാ​ണ​വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് കു​ടും​ബസം​ഗ​മ​വും അ​ദാ​ല​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ര​പ്പ ബ്ലോ​ക്കി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തെ​പോ​യ 1255 വീ​ടു​ക​ളാ​ണ് ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 623 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.

ലൈ​ഫ്, പി​എം​എ​വൈ​ജി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ബ​ളാ​ല്‍-199, ഈ​സ്റ്റ് എ​ളേ​രി-98, ക​ള്ളാ​ര്‍ -131, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം-267, കോ​ടോം-​ബേ​ളൂ​ര്‍ -346, പ​ന​ത്ത​ടി -285, വെ​സ്റ്റ് എ​ളേ​രി -307, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ- 472 എ​ന്നി​ങ്ങ​നെ ആ​കെ 2105 വീ​ടു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. 53 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ എം. ​ല​ളി​ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​വി​ധു​ബാ​ല (കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം), എം. ​രാ​ധാ​മ​ണി (ബ​ളാ​ല്‍), സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (കോ​ടോം-​ബേ​ളൂ​ര്‍), പ്ര​സീ​ത രാ​ജ​ന്‍ (വെ​സ്റ്റ് എ​ളേ​രി), ജെ​സി ടോം (​ഈ​സ്റ്റ് എ​ളേ​രി), ത്രേ​സ്യാ​മ്മ ജോ​സ് (ക​ള്ളാ​ർ), പി.​ജി. മോ​ഹ​ന​ന്‍ (പ​ന​ത്ത​ടി), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ത​ങ്ക​മ​ണി, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി. ​സു​ധാ​ക​ര​ന്‍, അ​ഡ്വ. പി. ​വേ​ണു​ഗോ​പാ​ല​ന്‍, ടി.​കെ. ച​ന്ദ്ര​മ്മ, അം​ഗ​ങ്ങ​ളാ​യ പി.​ജി. ദേ​വ്, ടി. ​ബാ​ബു, ഷാ​ഹി​ദ സു​ലൈ​മാ​ന്‍, ല​താ അ​ര​വി​ന്ദ​ന്‍, മി​നി മാ​ത്യു, മ​റി​യാ​മ്മ ചാ​ക്കോ, രാ​ധ വി​ജ​യ​ന്‍, പി. ​ദാ​മോ​ദ​ര​ന്‍, ര​ഞ്ജി​ത്ത് പു​ളി​യ​ക്കാ​ട​ന്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ബാ​ല​കൃ​ഷ്ണ​ന്‍, അം​ഗം കാ​ര്‍​ത്ത്യാ​യ​നി ക​ണ്ണ​ന്‍, പ​ര​പ്പ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സു​രേ​ഷ് കൊ​ക്കോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ന്‍ കൊ​ട​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. രാ​ജ​ല​ക്ഷ്മി ന​ന്ദി പ​റ​ഞ്ഞു.