അ​ധ്യാ​പി​ക​യു​ടെ മ​ര​ണം : സ്കൂ​ട്ട​ര്‍ ഉ​പേ​ക്ഷി​ച്ച​തും ഫോ​ണ്‍ രേ​ഖ​ക​ളും നി​ര്‍​ണാ​യ​ക​മാ​കും
Thursday, January 23, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പി​ക ബി.​കെ. രൂ​പ​ശ്രീ (42)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​തോ​ടെ വ​ഴി​ത്തി​രി​വി​ലേ​ക്ക്. രൂ​പ​ശ്രീ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ ഒ​ന്ന് വീ​ട്ടി​ല്‍ നി​ന്നു​ത​ന്നെ പോ​ലീ​സ് സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ ഈ ​ഫോ​ണ്‍ വീ​ടി​ന്‍റെ അ​ടു​ത്തെ​വി​ടെ​യോ ത​ന്നെ ഓ​ണ്‍ ചെ​യ്തു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് മൊ​ബൈ​ല്‍ ട​വ​റി​ല്‍ നി​ന്ന് വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​ന്‍റെ ജ​ന​ല്‍​പ്പ​ടി​യി​ല്‍ വ​ച്ച നി​ല​യി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്.
ആ​രെ​ങ്കി​ലും മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​ഫോ​ണ്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ല്‍ അ​തി​ലെ നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു​പോ​യി​രി​ക്കാ​നും ഇ​ട​യു​ണ്ട്. അ​വ വീ​ണ്ടെ​ടു​ക്കാ​ന്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ്ടി​വ​രും. അ​ധ്യാ​പി​ക​യു​ടെ സ്കൂ​ട്ട​ര്‍ നി​ര്‍​ത്തി​യി​ട്ട സ്ഥ​ല​ത്തു​നി​ന്ന് ക​ട​ല്‍​ത്തീ​ര​ത്തേ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ടെ​ന്നു​ള്ള വ​സ്തു​ത അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കു​ഴ​ക്കു​ന്നു​ണ്ട്.
ഈ ​ദൂ​രം ഓ​ട്ടോ​റി​ക്ഷ​യി​ലോ ബ​സി​ലോ ക​യ​റി പോ​യ​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സ്കൂ​ട്ട​റി​ല്‍ ആ​വ​ശ്യ​ത്തി​ന് പെ​ട്രോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തു​മാ​ണ്. മ​റ്റാ​രു​ടെ​യെ​ങ്കി​ലും കാ​റി​ല്‍ അ​ധ്യാ​പി​ക ക​യ​റി​പ്പോ​വു​ക​യോ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യോ ചെ​യ്ത​തി​നു തെ​ളി​വ് ല​ഭി​ച്ചാ​ല്‍ അ​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കും.
കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ന് വ​ലി​യ തു​ക​യു​ടെ ബാ​ങ്ക് വാ​യ്പ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​തി​ല്‍ രൂ​പ​ശ്രീ ജാ​മ്യം നി​ന്നി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​കീ​യ പൗ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​യാ​പ​ദ​വ് സ്കൂ​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു. സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യ​രാ​മ ബെ​ള്ളം​കു​ടി​ലു​വാ​ണ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. രൂ​പ​ശ്രീ​യു​ടെ ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ്രാ​ദേ​ശി​ക സി​പി​ഐ നേ​താ​വും സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​ണ്.
സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. അ​ധ്യ​യ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ര്‍​ത്തി​യ അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.