പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: നീതി തേടി ബന്ധുക്കൾ സിബിഐ ആസ്ഥാനത്ത്
Tuesday, February 25, 2020 1:13 AM IST
കൊ​ച്ചി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​കേ​സ് അ​ന്വേ​ഷി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ എ​റ​ണാ​കു​ളം സി​ബി​ഐ ഓ​ഫീ​സി​നു മു​ന്പി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. ശ​ര​ത്‌​ലാ​ലി​ന്‍റെ അ​ച്ഛ​ൻ പി.​കെ. സ​ത്യ​നാ​രാ​യ​ണ​ൻ, അ​മ്മ ല​ത, കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ പി. ​കൃ​ഷ്ണ​ൻ, മാ​താ​വ് ബാ​ലാ​മ​ണി എ​ന്നി​വ​രും ബ​ന്ധു​ക്ക​ളു​മാ​ണ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് ശ​ര​ത്‌​ലാ​ലി​ന്‍റെ അ​ച്ഛ​ൻ സ​ത്യ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മാ​ണ്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞു. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ചോ​ദ്യം​ചെ​യ്ത് സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സ​ത്യ​നാ​രാ​യ​ണ​ൻ കു​റ്റ​പ്പെ​ടു​ത്തി. സ്റ്റേ ​ഇ​ല്ലാ​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം നി​ശ്ച​ല​മാ​യ​തി​നു​പി​ന്നി​ൽ സ​ർ​ക്കാ​രി​ലെ​യും സി​ബി​ഐ​യി​ലെ​യും ഉ​ന്ന​ത ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കൃ​പേ​ഷി​ന്‍റെ പി​താ​വ് അ​ച്ഛ​ൻ പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദ്ദീ​ൻ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, ടോ​ണി ച​മ്മ​ണി, ലൂ​ഡി ലൂ​യി​സ്, സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.