പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ചു​വ​രെ​ഴു​ത്ത് പോ​ലീ​സ് നീ​ക്കം ചെ​യ്തു
Tuesday, April 6, 2021 11:16 PM IST
ച​വ​റ: പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ചു​വ​രെ​ഴു​ത്തും പോ​സ്റ്റ​റു​ക​ളും പോ​ലീ​സും പ്ര​ത്യേ​ക സ്ക്വോ​ഡും എ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം നീ​ക്കം ചെ​യ്തു.
മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ബൂ​ത്തു​ക​ൾ​ക്ക് സ​മീ​പ​മാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു മ​തി​ലു​ക​ളി​ൽ എ​ഴു​തി​വെ​ച്ചി​രു​ന്ന​വ പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ച്ച് മ​റ​ച്ചു വെ​യ്ക്കു​ക​യും പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ നി​ന്നും 50 ഉം 30 ​ഉം മീ​റ്റ​റു​ക​ളു​ടെ വ്യ​ത്യാ​സം മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.
എ​ല്ലാ പാ​ർ​ട്ടി​ക്കാ​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ർ​ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ല​രും നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലാ​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ദൂ​ര​പ​രി​ധി പാ​ലി​ക്ക​പ്പെ​ടാ​തി​രു​ന്ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ല്ലാ അ​ഭ്യ​ർ​ഥ​ന പോ​സ്റ്റ​റു​ക​ളും പോ​ളിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പും പി​ന്നീ​ടും പോ​ലീ​സും സ്ക്വോ​ഡും എ​ത്തി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.