കൊ​ല്ല​ത്ത് ക​ന​ത്ത മ​ഴ
Sunday, April 11, 2021 10:53 PM IST
കൊ​ല്ലം: മീ​ന​ത്തി​ലെ വേ​ന​ൽ ചൂ​ടി​ന് അ​ൽ​പ്പം ആ​ശ്വാ​സം പ​ക​ർ​ന്ന് കൊ​ല്ല​ത്ത് ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കൊ​ല്ലം ന​ഗ​ര​ത്തി​ല​ട​ക്കം ഇ​ടി​യും മി​ന്ന​ലോ​ടും കൂ​ടി മ​ഴ തി​മി​ർ​ത്ത​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ക്കെ​ട്ടി​ലാ​യി.

അ​ക​മ്പ​ടി​യാ​യി വ​ന്ന കാ​റ്റും നാ​ശം വി​ത​ച്ചു. പ​ല​യി​ട​ത്തും മ​ര​ക്കൊ​മ്പു​ക​ൾ ഒ​ടി​ഞ്ഞ് റോ​ഡു​ക​ളി​ൽ വീ​ണ് ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധ​വും വിഛേ​ദി​ക്ക​പ്പെ​ട്ടു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​യി​രു​ന്നു. കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​ച്ച ക​ഴി​ഞ്ഞ് ഭാ​ഗി​ക​മാ​യി ജി​ല്ല​യി​ൽ മ​ഴ ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന​ലെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. രാ​വി​ലെ മു​ത​ൽ ത​ന്നെ അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ഴ​യും ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നേ​ര​ത്തേ ത​ന്നെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

പു​ന​ലൂ​ർ: ഇ​ന്ന​ലെ പെ​യ്ത വേ​ന​ൽ​മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ത്യേ​കി​ച്ച് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഓ​ട​ക​ൾ ഇ​ല്ലാ​തെ​യാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട നി​ർ​മ്മി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും ഇ​തി​ലൂ​ടെ ജ​ല​മൊ​ഴു​ക്ക് ഇ​ല്ല എ​ന്ന​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി. ഇ​തു​മൂ​ലം മാ​ലി​ന്യം ഒ​ഴു​കി ന​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് എ​ങ്ങും. മ​ഴ​യെ​ത്തി​യ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഇ​വി​ടു​ത്തെ ജ​ന​പ്ര​തി​നി​ധി സ്വ​യം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ള്ള എ​ല്ലാ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടേ​യും അ​വ​സ്ഥ ഇ​തു ത​ന്നെ​യാ​ണെ​ന്നാ​ണ് വ​സ്തു​ത. ഇ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ എ​ത്ത ുന്ന​വ​ർ ആ​ണ് ദു​രി​ത​ത്തി​ൽ ആ​കു​ന്ന​ത്.

പ​ത്ത​നാ​പു​രം: വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ളെ വ​ല​യ്ക്കു​ന്നു.

ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ൽ മു​ട്ട​റ്റം വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് കാ​ര​ണം ക​ട​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് ക​യ​റാ​നാ​കു​ന്നി​ല്ല. റോ​ഡി​ന് വ​ശ​ത്തു​ള്ള ഓ​ട​ക​ളി​ല്‍ മാ​ലി​ന്യം നി​റ​യു​ന്ന​ത് കാ​ര​ണം വെ​ള്ളം ഒ​ഴു​കി പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ ഓ​ട​യി​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഓ​ട​വൃ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

മ​ലി​ന​ജ​ലം റോ​ഡി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു. മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി നി​ന്ന​പ്പോ​ള്‍ വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ച് ഓ​ട വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും പ​ഴ​യ സ്ഥി​തി​യി​ലാ​യി. വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ ഓ​ട​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മ​ലി​ന​ജ​ലം കെ​ട്ടി നി​ല്ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. വെ​ള്ള​കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.

പ​ത്ത​നാ​പു​രം: വേ​ന​ൽ​മ​ഴ​യി​ൽ പ​ത്ത​നാ​പു​ര​ത്ത് വ്യാ​പ​ക​നാ​ശം. ശ​ക്ത​മാ​യ മി​ന്ന​ലി​ൽ തെ​ങ്ങ് ക​ത്തി​ന​ശി​ച്ചു. പു​ന്ന​ല ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ മു​റ്റ​ത്ത് നി​ന്ന തെ​ങ്ങി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി. ത​ല​വൂ​ർ, കു​ര, പ​ത്ത​നാ​പു​രം പാ​തി​രി​യ്ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. മ​ല​യോ​ര പാ​ത​ക​ളി​ൽ മ​രം വീ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത ത​ട​സ​വും വൈ​ദ്യു​തി ത​ക​രാ​റും സം​ഭ​വി​ച്ചു.