സ​ന്പൂ​ർ​ണ​മാ​യി ലോ​ക്കു​ചെ​യ്ത് ജി​ല്ല
Saturday, May 8, 2021 11:08 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: കോ​വി​ഡി​ൽ നി​ന്ന് അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ ആ​ദ്യ ദി​വ​സം പൂ​ർ​ണം. നി​യ​ന്ത്ര​ണ​ങ്ങളോ​ട് ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് എ​ല്ലാ​യി​ട​ത്തും കാ​ണാ​നാ​യ​ത്.

നി​ര​ത്തു​ക​ൾ പൊ​തു​വേ വി​ജ​ന​മാ​യി​രു​ന്നു. റെ​യി​ൽ​വേ ഒ​ഴി​ച്ചു​ള്ള പൊ​തു​ഗ​താ​ഗ​ത സ​ർ​വീ​സു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഓ​ടി​യ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വി​ര​ള​മാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കാ​ര്യ​മാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മു​ത​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ പോ​ലീ​സ് പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും റോ​ഡു​ക​ളി​ലും കൂ​ടു​ത​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ ഇ​ട​റോ​ഡു​ക​ൾ പ​ല​തും അ​ട​യ്ക്കു​ക​യു​മു​ണ്ടാ​യി.

ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മു​ത​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. രാ​വി​ലെ ഒ​ന്പ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന ഉ​ണ്ടാ​യി. അ​വ​ശ്യ സേ​വ​ന മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ആ​യി​രു​ന്നു ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും.

എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ക​ർ‌​ശ​ന​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് ക​ട​ത്തി​വി​ട്ട​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സ​ത്യ​വാ​ങ്മൂ​ല​വും കൈ​വ​ശം ഇ​ല്ലാ​ത്ത ആ​രെ​യും യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല. അ​നാ​വ​ശ്യ യാ​ത്ര​ചെ​യ്ത പ​ല​രെ​യും താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

ഇ​ന്നു​മു​ത​ൽ താ​ക്കീ​ത് ഉ​ണ്ടാ​കി​ല്ല എ​ന്ന ക​ർ​ശ​ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യാ​ണ് ഇ​വ​രെ മ​ട​ക്കി അ​യ​ച്ച​ത്. നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ലോ​ക്ക് ഡൗ​ൺ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മേ ഇ​വ തി​രി​കെ ല​ഭി​ക്കു​ക​യു​ള്ളൂ. കേ​സെ​ടു​ക്കു​ക മാ​ത്ര​മ​ല്ല വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കും.

ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന ഹാ​ർ​ബ​റു​ക​ളൊ​ന്നും ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ചി​ല്ല. നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​ർ​ബ​റു​ക​ൾ അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. ഈ ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കും എ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചാ​ലോ ഹാ​ർ​ബ​റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളൂ.

ഹാ​ർ​ബ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം മ​ത്സ്യ​ച​ന്ത​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. മ​ത്സ്യ​ഫെ​ഡി​ന്‍റേ​ത് അ​ട​ക്ക​മു​ള്ള ഫി​ഷ് സ്റ്റാ​ളു​ക​ളി​ലു​ള്ള മീ​നു​ക​ൾ അ​ട​ക്കം ഏ​താ​ണ്ട് തീ​ർ​ന്നു​ക​ഴി​ഞ്ഞു. അ​തേ​സ​മ​യം വാ​ഹ​ന​ങ്ങ​ളി​ൽ മ​ത്സ്യം വീ​ടു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. പ​ക്ഷേ ഈ ​മ​ത്സ്യം എ​വി​ടു​ന്ന് വ​രു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
പ​ച്ച​ക്ക​റി ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും പ​ല​യി​ട​ത്തും സ്റ്റോ​ക്ക് കു​റ​വാ​യി​രു​ന്നു. വെ​ള്ളിയാ​ഴ്ച ഉ​ച്ച​യോ​ടെ ത​ന്നെ ഭൂ​രി​ഭാ​ഗം പ​ച്ച​ക്ക​റി​ക​ട​ക​ളും കാ​ലി​യാ​യി​രു​ന്നു. പ​ല വ്യാ​പാ​രി​ക​ളും പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ​താ​യി ആ​രോ​പ​ണം ഉ​ണ്ട്. അ​മി​തവി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്ക് എ​തി​രേ​യും പൂ​ഴ്ത്തി​വ​യ്പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ൽ രാ​ത്രി​വ​രെ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക് ഇ​ന്ന​ലെ ബേ​ക്ക​റി​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​ണ്ടാ​യി​ല്ല. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഹോം ​ഡെ​ലി​വ​റി സ​ർ​വീ​സ് ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തു​പോ​ലെ ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. പാ​ഴ്​സ​ൽ സ​ർ​വീ​സി​ന് മാ​ത്ര​മേ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. നാ​ട്ടി​ലെ​ങ്ങും ആ​ൾ​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ട​മ​ക​ൾ ഇ​ന്ന​ലെ ക​ട​ക​ൾ തു​റ​ക്കാ​ഞ്ഞ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തും കാ​ര​ണ​മാ​യി.

ഇ​ന്ന​ലെ ര​ണ്ടാം ശ​നി​യാ​യ​തി​നാ​ൽ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ൾ തു​റ​ന്നി​ല്ല. എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​റ​ൻ​സി​ക​ൾ തീ​ർ​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ചി​ല്ല. നാ​ളെ മാ​ത്ര​മേ ഇ​നി ബാ​ങ്കു​ക​ളും എ​ടി​എം സെ​ന്‍റ​റു​ക​ളും സ​ജീ​വ​മാ​കു​ക​യു​ള്ളൂ.

ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി​രു​ന്നു, ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാ​യി​ട​ത്തും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ​ല്ലാം പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ ചി​ല റോ​ഡു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു​മു​ണ്ട്. ജി​ല്ല‍​യി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ ന​ട​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​രെ സ​ഹാ​യി​ക്കാ​ൻ വോ​ള​ണ്ടി​യ​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് പ​ല​യി​ട​ത്തും ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​രു​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തു. വോ​ള​ണ്ടി​യ​ർ​മാ​രി​ൽ ന​ല്ലൊ​രു പ​ങ്കും ഇ​ര​ട്ട മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ല.