മൊ​ബൈ​ൽ ക​ട​ക​ളി​ലെ മോ​ഷ​ണം: പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Friday, July 23, 2021 10:34 PM IST
ചാ​ത്ത​ന്നൂ​ർ:​ മൊ​ബൈ​ല്‍​ഫോ​ണ്‍​ ക​ട​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തി​ക​ൾ പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പ്ര​തി​ക​ളെ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഉ​മ​യ​ന​ല്ലൂ​ര്‍ പ​ട​നി​ലം കി​ണ​റു​വി​ള​പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ശ​ര​ത് (24), ആ​ല​പ്പു​ഴ രാ​മ​ങ്ക​രി ടി​ന്‍റോ (19) എ​ന്നി​വ​രെ​യാ​ണ് പ​ര​വൂ​ര്‍ എ​സ്ഐ വി​ജി​ത്ത് കെ.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ റോ​ഡി​ലെ മൊ​ബൈ​ല്‍​ ക​ട​യി​ല്‍ ര​ണ്ടു​ത​വ​ണ​യാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

കൊ​ല്ല​ത്ത് ക​വ​ര്‍​ച്ച​ക്കി​ടെ പി​ടി​യി​ലാ​യ ഇ​വ​രെ പ​ര​വൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫി​റോ​സി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല എ​ന്ന് പ​ര​വൂ​ർ സി ​ഐ നി​സ്താ​ർ പ​റ​ഞ്ഞു.