വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രതിമാസ യോഗം സംഘടിപ്പിച്ചു
Sunday, September 19, 2021 11:27 PM IST
കൊല്ലം: വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പിഡബ്ല്യുഎഎഫ് ച​വ​റ ക്ല​ബിന്‍റെ പ്ര​തി​മാ​സ യോ​ഗ​വും ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണറു​ടെ ക്ല​ബ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​വും ന​ട​ന്നു. മരണമടഞ്ഞ ഭാരവാഹികളെ യോഗം അനുസ്മരിച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഉ​ണ്ണി ജോ​ർ​ജ് ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ്. ഫ്രെ​ഡി ഫെ​റി​യ​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് ​ഗ​വ​ർ​ണർ അ​ജ​യ് ശി​വ​രാ​ജ് ഉദ്ഘാടനം ചെയ്തു. ച​വ​റ വൈ​സ് മെ​ൻ ക്ല​ബ് ന​ട​ത്തി വ​രു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​മ​റ്റ് ക്ല​ബുക​ൾ​ക്ക് പ്രേ​ര​ണ​യും പ്ര​ചോ​ദ​ന​വും പ്ര​ദാ​നം ചെ​യ്യ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.
50,000 രൂ​പയുടെ സ​ഹാ​യ വി​ത​ര​ണം ച​വ​റ, പ​ന്മ​ന , തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം , നീ​ണ്ട​ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ലീ​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി ക​ഴി​ഞ്ഞ​താ​യി ക്ല​ബ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് നീ​ണ്ട​ക​ര ആർസിസിയി​ലേ​ക്കു് 10,000 രൂ​പ​യ്ക്കു​ള്ള രോ​ഗീ​പ​രി​ച​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ റീ​ജ​ണ​ൽ പ്രോ​ജ​ക്ട് ആ​യ കോ ​വൈ ഷീ​ൽ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ങ്ങി ന​ൽ​കി. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.
​ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി വെ​ങ്കി​ടേ​ഷ്, ഡി​സ്ട്രി​ക്ട് വൈ​സ് ഗൈ​ന​രേ​ഷ് നാ​രാ​യ​ണ​ൻ, സോ​ൺ സെ​ക്ര​ട്ട​റി ആ​ൽ​ബ​ർ​ട്ട് ഡി​ക്രൂ​സ്, ക്ല​ബ് ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ, സെ​ക്ര​ട്ട​റി പ​ന്മ​ന സു​ന്ദ​രേ​ശ​ൻ എന്നിവർ പ്രസംഗിച്ചു.