കു​ടി​വെ​ള്ള ക്ഷാ​മം; യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ
Tuesday, January 25, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
വേ​ന​ല്‍​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് വെ​ള്ളം കി​ട്ടാ​തെ ജ​ന​ങ്ങ​ള്‍ വ​ല​യു​മ്പോ​ള്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് എം​പി കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​ണ്. വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ടാ​ങ്കു​ക​ളും ടാ​പ്പു​ക​ളും പ​ല​യി​ട​ത്തും നോ​ക്കു​കു​ത്തി​യാ​ണ്. ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ വേ​ണ്ട രീ​തി​യി​ല്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ല​കൊ​ടു​ത്ത് കു​ടി​വെ​ള്ളം വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് ജ​ന​ങ്ങ​ള്‍ എ​ത്തി​ച്ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് വേ​ണ്ട​ത്ര ഫ​ണ്ടി​ല്ലാ​ത്ത​തു​കൊ​ണ്ട് ടാ​ങ്ക​റു​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ മാ​റി​നി​ല്‍​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്ക​ണ​മെ​ന്ന് എം​പി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.