കെ​എ​സ്ആ​ർ​ടി​സി ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ 15 ജി​ല്ലാ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Thursday, May 26, 2022 11:59 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും, കാ​ല​വി​ളം​ബം കൂ​ടാ​തെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​നും കെ ​എ​സ് ആ​ർ ടി ​സി 15 ജി​ല്ലാ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ര​ണ്ടും മ​റ്റു ജി​ല്ല​ക​ളി​ൽ ഓ​രോ​ന്നും വീ​തം 15 ഓ​ഫീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണം ചീ​ഫ് ഓ​ഫീ​സ് ത​ല​ത്തി​ലും വ​ർ​ക്ക് ഷോ​പ്പ് ത​ല​ത്തി​ലും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​തി​നാ​ൽ വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്സ് കൈ​കാ​ര്യം ചെ​യ്യാ​ൻ വേ​ണ്ട​ത്ര സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ർ​ഷി​ക ആ​ഡി​റ്റിം​ഗും സ്റ്റേ​റ്റ്മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന​തി​ലും കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്നു.

നി​ല​വി​ലു​ള്ള 100 ൽ ​അ​ധി​കം ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്താ​നും വൈ​കു​ന്നു. ഡി​പ്പോ ത​ല വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ താ​മ​സി​ക്കു​ന്നു​വെ​ന്നും ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ട് എ​ന്നും പു​തി​യ ഓ​ഫീ​സു​ക​ൾ രൂ​പീ​ക​രി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ സി ​എം ഡി ​വ്യ​ക്ത​മാ​ക്കു​ന്നു.

ചീ​ഫ് ഓ​ഫീ​സി​ലെ​യും യൂ​ണി​റ്റു​ക​ളി​ലെ​യും ബു​ഡി മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും ഭ​ര​ണം, അ​ക്കൗ​ണ്ട്‌​സ് എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും രൂ​പീ​ക​രി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സു​ക​ളു​ടെ മേ​ധാ​വി​ക​ൾ ഡി​റ്റി ഒ, ​എ​റ്റി ഒ ​ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും. ഭ​ര​ണ നി​ർ​വ​ഹ​ണ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റും ഫി​നാ​ൻ​സ് ഓ​ഫീ​സ​റും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ സൂ​പ്ര​ണ്ടു​മാ​ർ, അ​സി​സ്റ്റ​ന്‍റു​മാ​ർ, അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​യും നി​യ​മി​ക്കും.

ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ, എ​ജി​യു​ടെ ആ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ലും മ​റു​പ​ടി ത​യാ​റാ​ക്ക​ലും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ, സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ, വി​വി​ധ വി​ഭാ​ഗം ടാ​ക്സു​ക​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ, ഫ​ണ്ട് ഓ​പ്പേ​റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ജി​ല്ലാ ഭ​ര​ണ​നി​ർ​വ​ഹ​ണ ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യി​ലാ​യി​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പാ​പ്പ​നം​കോ​ട് സെ​ൻ​ട്ര​ൽ വ​ർ​ക്സ് ആ​സ്ഥാ​ന​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്, നെ​ടു​മ​ങ്ങാ​ട് ആ​സ്ഥാ​ന​മാ​ക്കി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ന്നീ ര​ണ്ട് ജി​ല്ലാ ഓ​ഫീ​സു​ക​ളു​ണ്ടാ​വും. കൊ​ല്ലം ജി​ല്ല​യി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ത്ത​നം​തി​ട്ട​യി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഹ​രി​പ്പാ​ട്ടും ( താ​ത്ക്കാ​ലി​കം) കോ​ട്ട​യം ജി​ല്ല​യി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലും ( താ​ത്കാ​ലി​കം) എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​ലു​വ​യി​ലും (താ​ത്ക്കാ​ലി​കം) ഇ​ടു​ക്കി ജി​ല്ല​യി​ൽ തൊ​ടു​പു​ഴ​യി​ലും തൃ​ശൂ​ർ ജി​ല്ല​യി​ൽ തൃ​ശൂ​രി​ലും മ​ല​പ്പു​റം ജി​ല്ല​യി​ൽ മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട് ജി​ല്ല​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ണ്ണൂ​രും കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടു​മാ​ണ് ജി​ല്ലാ ഓ​ഫീ​സു​ക​ൾ.

24 ന് ​സി എം ​ഡി പു​റ​പ്പെ​ടു​വി​ച്ച ജി​ല്ലാ ഓ​ഫീ​സ് ഉ​ത്ത​ര​വി​നൊ​പ്പം നാ​ല് ജി​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​ക​ളെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​കോ​ട് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ (ഡി​റ്റി ഒ)​റോ​യ് ജേ​ക്ക​ബി​നെ കാ​സ​ർ​കോ​ട് ജി​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​യാ​യും ച​ങ്ങ​നാ​ശേ​രി ഡി​റ്റി ഒ ​പി. അ​നി​ൽ കു​മാ​റി​നെ ക​ണ്ണൂ​ർ ഓ​ഫീ​സ് മേ​ധാ​വി​യാ​യും മാ​ന​ന്ത​വാ​ടി എ​റ്റി ഒ ​പ്രി​യേ​ഷ് കു​മാ​റി​നെ വ​യ​നാ​ട് ജി​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​യാ​യി ബ​ത്തേ​രി​യി​ലേ​യ്ക്കും തൊ​ട്ടി​ൽ​പ്പാ​ലം എ​റ്റി ഒ ​ജ​യ​കു​മാ​റി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​യു​മാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.