ക​ലു​ങ്കു നി​ർ​മ്മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Friday, September 20, 2019 12:04 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ലു​ങ്ക് നി​ർ​മ്മാ​ണ​ത്തി​ന് റോ​ഡ് പൊ​ളി​ച്ചു മാ​റ്റി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പു​ന​ർ​നി​ർ​മ്മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് എ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ തീ​ര​മേ​ഖ​ല​യെ ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ കാ​ക്ക​തു​രു​ത്ത് - പു​ള്ളി​മാ​ൻ ജം​ഗ്ഷ​ൻ റോ​ഡി​ലെ വ​ട്ട​ത്ത​റ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ക​ലു​ങ്കാ​ണ് പു​ന​നി​ർ​മ്മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചു​നീ​ക്കി​യ​ത്.
ന​ഗ​ര​സ​ഭ​യി​ലെ 8, 9, 10 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ടാം​ത​ഴ തോ​ടി​ന് കു​റു​കെ​യാ​ണ് ക​ലു​ങ്ക് നി​ർ​മ്മി​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ത്തി​ട്ട് നി​ർ​മ്മാ​ണം നാ​ളി​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ പോ​ലും എ​ത്തി​ക്കാ​തെ ര​ണ്ടു മാ​സം മു​മ്പേ ക​ലു​ങ്ക് പൊ​ളി​ച്ചു​നീ​ക്കി.
വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ ദൈ​നം ദി​നം ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കാ​യി മെ​ച്ച​പ്പെ​ട്ട താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഭാ​വി വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് വൈ​ഡ​നിം​ഗ് നി​ശ്ച​യി​ട്ടു​ള്ള റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്.
ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ലു​ങ്ക് നി​ർ​മ്മാ​ണം തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും തു​ട​ങ്ങാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.
ക​ലു​ങ്ക് നി​ർ​മ്മാ​ണം താ​മ​സി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.