നി​ർ​ധ​നയായ വ​യോ​ധി​ക​യു​ടെ വ​സ്തു​വും വീ​ടും ജ​പ്തി ചെ​യ്ത​താ​യി പ​രാ​തി
Wednesday, November 13, 2019 12:06 AM IST
പു​ന​ലൂ​ർ: വായ്പയിൽ കുടിശിക വരുത്തിയതിന്‍റെ പേരിൽ നിർധനയായ വയോധികയുടെ രണ്ടര സെന്‍റ് വസ്തുവും വീടും ജപ്തി ചെയ്തതായി പരാതി. പു​ന​ലൂ​ർ, മ​ണി​യാ​ർ സ്വ​ദേ​ശി കാ​വു​വി​ള വീ​ട്ടി​ൽ ലി​സി​യു​ടെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ബാ​ങ്ക് ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്ത​ത് .
പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ന്നും ഇ. ​എം.​എ​സ് ഭ​വ​ന പ​ദ്ധ​തി മു​ഖേ​ന ല​ഭി​ച്ച വീ​ടി​ന്‍റെ പൂ​ർ​ത്തി​ക​ര​ണ​ത്തി​നാ​യി ആ​ണ് ലി​സി സി​ന്‍റി​ക്കേ​റ്റ് ബാ​ങ്കിന്‍റെ തൊ​ളി​ക്കോ​ട് ശാ​ഖ​യി​ൽ നി​ന്നും 2011ൽ ​ഒ​രു ല​ക്ഷം രൂ​പ ലോ​ണാ​യി എ​ടു​ത്ത​ത്.​
തു​ട​ർ​ന്ന് 15 ത​വ​ണ​യോ​ളം തി​രി​ച്ച​ട​വ് കൃ​ത്യ​മാ​യി ന​ട​ത്തി​യി​രു​ന്നു എ​ന്നാ​ൽ ലി​സി​യു​ടെ​ ഭ​ർ​ത്താ​വി​ന്‍റെ ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​വുകയും ഹൃദ്രോഗം ബാധിക്കു കയും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ലി​സി​യു​ടെ ഭ​ർ​ത്താ​വ് കി​ട​പ്പി​ലാ​യി​രു​ന്നു തു​ട​ർ​ന്നാ​ണു വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്
ലി​സി വീ​ട്ടു​ജോ​ലി​ക്കും മ​റ്റും പോ​യി കി​ട്ടു​ന്ന വ​രു​മാ​നം ഭ​ർ​ത്താ​വി​നെ ചി​കി​ത്സ​യ്ക്കു വീ​ട്ടു ചി​ല​വി​നും പോ​ലും തി​ക​ഞ്ഞി​രു​ന്നി​ല്ല ലി​സി​ക്ക് വി​വാ​ഹി​ത​രാ​യ മൂ​ന്ന് പെ​ൺ​മ​ക്ക​ൾ ആ​ണു​ള്ള​ത് ഇ​വ​ർ ഇ​പ്പോ​ൾ വാ​ട​ക​വീ​ട്ടി​ലാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ക്കാ​നും ക​ഴി​യി​ല്ല. പു​ന​ലൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​രു​ടെ നി​ത്യ ചി​ല​വു​ക​ൾ ന​ട​ന്നു​വ​ന്നി​രു​ന്ന​ത് .
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കി​ന്‍റെ ജ​പ്തി ന​ട​പ​ടി​ക​ൾ കൂ​ടി ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത് ക​യ​റി​ക്കി​ട​ക്കാ​ൻ ഒ​രു സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​നി എ​ങ്ങോ​ട്ട് പോ​കു​മെ​ന്ന് അ​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം .ജ​പ്തി​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ലി​സി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലെ ന​ട​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ ബാ​ങ്ക് അ​തി​ന്‍റെ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് ആ​വ​ശ്യ​മാ​യ സ​മ​യം അ​നു​വ​ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് ജ​പ്തി ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത് എ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു