കൊ​ല്ലം സ​ഹോ​ദ​യ സ്പോ​ർ​ട്ട് മീ​റ്റ് ന​ട​ത്തി
Tuesday, November 19, 2019 11:48 PM IST
കൊ​ല്ലം: കാ​രം​കോ​ട് വി​മ​ല സെ​ൻ‌​ട്ര​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​ഇ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന കൊ​ല്ലം സ​ഹോ​ദ​യ സ്പോ​ർ​ട്ട് മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സാ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി. കി​ഷോ​ർ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി സ്കൂ​ളു​ക​ളു​ടെ ബാ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ന്നു.

കൊ​ല്ലം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ജി​ഫി ജോ​ർ​ജ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി വി​സ്മ​യ സു​ദ​ർ​ശ​ന​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ്കൂ​ൾ ഡ​യ​റ​ക്ട​റും ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ വാ​ഴ​വി​ള, സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​ഗോ​പാ​ൽ എം. ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ബു​കു​മാ​ർ, ശ്രീ​ജ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.