ടൈം​സ് ഹ​യ​ര്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ സ​ബ്ജ​ക്ട് റാ​ങ്കിം​ഗ്സ്: അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ഒ​ന്നാ​മ​ത്
Monday, December 9, 2019 11:46 PM IST
അ​മൃ​ത​പു​രി: ടൈം​സ് ഹ​യ​ര്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ (ടി​എ​ച്ച്ഇ) സ​ബ്ജ​ക്ട് റാ​ങ്കിം​ഗ്സ് 2020-യി​ല്‍ മെ​ഡി​സി​ന്‍, ഡെ​ന്‍റി​സ്ട്രി, ഹെ​ല്‍​ത്ത് വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​യി അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ലോ​ക​മെ​ങ്ങു​മു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ക്ലി​നി​ക്ക​ല്‍, പ്രീ-​ക്ലി​നി​ക്ക​ല്‍, ഹെ​ല്‍​ത്ത് വി​ഷ​യ​ങ്ങ​ളി​ല്‍ മു​ന്‍​നി​ര​യി​ലു​ള്ള​വ​യെ​യാ​ണ് ടി​എ​ച്ച്ഇ വേ​ള്‍​ഡ് സ​ബ്ജ​ക്ട് റാ​ങ്കിം​ഗി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്.
ചാ​ന്‍​സി​ല​ര്‍ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ സ​വി​ശേ​ഷ​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍​ക്ക് അ​നു​സ​രി​ച്ച് ഉ​യ​ര്‍​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​വും സ​ഹാ​നു​ഭൂ​തി​യോ​ടെ സ​മ​ഗ്ര​മാ​യ ജീ​വി​ത​മേ​ന്മ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​വും ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഫാ​ക്ക​ള്‍​ട്ടി അം​ഗ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളും ന​ട​ത്തി​യ അ​ശ്രാ​ന്ത​പ​രി​ശ്ര​മ​മാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ ഗ്ലോ​ബ​ല്‍ റാ​ങ്കിം​ഗ്സ് ആ​ന്‍​ഡ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ഘു രാ​മ​ന്‍ പ​റ​ഞ്ഞു.
അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന് ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​നം ടി​എ​ച്ച്ഇ ന​ൽ​കി​യി​രു​ന്നു. ടി​എ​ച്ച്ഇ സ​ബ്ജ​ക്ട് റാ​ങ്കിം​ഗ്സ് 2020-യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ്, ഐ​ടി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ്വ​കാ​ര്യ യൂ​ണി​വേ​ഴ്സി​റ്റി​യാ​യി അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
ക്യു​എ​സ് വേ​ള്‍​ഡ് യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കിം​ഗ്സ് അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫാ​ക്ക​ള്‍​ട്ടി എ​ന്ന റാ​ങ്കിം​ഗ് ന​ൽ​കി​യി​ട്ടു​ണ്ട്. ലോ​ക​മെ​ങ്ങു​നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​ക​ളു​ള്ള ഫാ​ക്ക​ള്‍​ട്ടി, ഗ​വേ​ഷ​ണ​ത്തി​ലും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ന്‍റ​ര്‍-​ഡി​സി​പ്ലി​ന​റി കോ​ഴ്സു​ക​ളി​ലു​മു​ള്ള മി​ക​വ്, അ​ക്കാ​ദ​മി​ക്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്, ഫി​നാ​ന്‍​ഷ്യ​ല്‍ രം​ഗ​ത്തെ സ്വ​യം​ഭ​ര​ണാ​ധി​കാ​രം, വി​ദേ​ശ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​ക​ച്ച സാ​ന്നി​ദ്യം തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ച് ഈ ​വ​ർ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍ അ​മൃ​ത​യെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​മി​ന​ന്‍​സ് ആ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.