അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യും കൈ​കോ​ർ​ക്കു​ന്നു
Friday, December 13, 2019 11:26 PM IST
അ​മൃ​ത​പു​രി: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഗ​വേ​ഷ​ണ​ത്തി​ലും ലോ​കോ​ത്ത​ര പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യും കൈ​കോ​ർ​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ ക​രാ​റു​ക​ളി​ൽ ഒ​ന്നാ​ണി​ത്. അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ചാ​ൻ​സി​ല​ർ അ​മൃ​താ​ന​ന്ദ​മ​യി​യും അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി പ്രോ​വോ​സ്റ്റും അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ലി​സെ​ൽ ഫോ​ക്സു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.
ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ത​ല​ങ്ങ​ളി​ൽ വി​വി​ധ വി​ജ്ഞാ​ന​വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​വി​ശേ​ഷ​മാ​യ ക​രി​ക്കു​ലം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, ഡ്യു​വ​ൽ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യാ​ണ് ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
എ​ൻ​ജി​നീ​യ​റിം​ഗ്, ബ​യോ​ടെ​ക്നോ​ള​ജി, നാ​നോ​ടെ​ക്നോ​ള​ജി, സോ​ഷ്യ​ൽ സ​യ​ൻ​സ്, മെ​ഡി​സി​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത്, അ​ഗ്രി​ക്ക​ൾ​ച്ച​ർ എ​ന്നീ പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും ക​രാ​ർ പ്ര​ധാ​ന​മാ​യും ഉൗ​ന്ന​ൽ ന​ൽ​കു​ക. അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യും അ​മൃ​ത​യും പ​ര​സ്പ​രം വി​ദേ​ശ​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും. ഒ​രു വ​ർ​ഷം കു​റ​ഞ്ഞ​ത് 200 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ങ്കി​ലും പ​ങ്കാ​ളി​യാ​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യം ല​ഭി​ക്കും.
ജീ​വി​തം പ​രി​പു​ഷ്ട​മാ​ക്കു​ന്ന​തി​നും നൂ​ത​ന​കാ​ര്യ​ങ്ങ​ൾ ക​ണ്ടെ ത്തു​ന്ന​തി​നും സ​ഹാ​നു​ഭൂ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​മൃ​ത​യു​ടെ പ്ര​തി​ബ​ദ്ധ​ത പ​ങ്കി​ടു​ക​യാ​ണ് അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യു​മെ​ന്ന് ഡോ. ​ലി​സെ​ൽ ഫോ​ക്സ് പ​റ​ഞ്ഞു.
അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​രാ​ശി​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന​തും സു​സ്ഥി​ര​വും സ​ഹാ​നു​ഭൂ​തി നി​റ​ഞ്ഞ​തു​മാ​യ ഗ​വേ​ഷ​ണ​ത്തി​നു​മാ​യു​ള്ള ദൗ​ത്യ​മാ​ണ് അ​മൃ​ത ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​വെ​ങ്ക​ട് രം​ഗ​ൻ പ​റ​ഞ്ഞു.
അ​മൃ​ത​യെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​മി​ന​ൻ​സ് ആ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട നൂ​ത​ന പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​മി​ന​ൻ​സ് ആ​യി അം​ഗീ​ക​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​യ​ർ​ന്ന ഗു​ണ​മേ·​യു​ള്ള ഡി​ഗ്രി കോ​വ്സു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ ക​രാ​ർ വ​ഴി​യൊ​രു​ക്കും. എ​ൻ​ജി​നീ​യ​റിം​ഗി​ൽ സ​വി​ശേ​ഷ​മാ​യ​മാ​യ വി​വി​ധ വി​ജ്ഞാ​ന​ശാ​ഖ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട ുള്ള ​കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​വാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.
അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ലോ​ക​ത്തി​ലെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഗ​വേ​ഷ​ണ​ത്തി​നും അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​റ​പ്പു​വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​മൃ​ത​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രോ​ഗ്രാ​മു​ക​ളു​ടെ ഡീ​ൻ ഡോ. ​മ​നീ​ഷ സു​ധീ​ർ പ​റ​ഞ്ഞു.