ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം; പ​തി​ന​ഞ്ച് പ​വ​നും സ്വ​ർ​ണ​വും ക​വ​ർ​ന്നു
Monday, January 20, 2020 11:06 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും പ​തി​ന​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു.
ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് വാ​യാ​ര​ത്ത് പ​ള്ളി​ക്ക് സ​മീ​പം മോ​ഴി​യി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച അ​ബ്ദു​ൽ ജ​ബ്ബാ​റും കു​ടും​ബ​വും ഭാ​ര്യ​വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച്ച സ​ന്ധ്യ​യോ​ടെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​ത് മ​ന​സി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും തു​ണി​ക​ളും അ​ടു​ക്ക​ള​മു​റി​യി​ലെ സാ​ധ​ന​ങ്ങ​ളും വാ​രി​വ​ലി​ച്ചു പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സിടി​വി ത​ക​ർ​ക്കു​ക​യും ഹാ​ർ​ഡ് ഡി​സ്ക്ക് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സും കൊ​ല്ല​ത്ത് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.