ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നിയന്ത്രണങ്ങൾ
Wednesday, July 1, 2020 10:42 PM IST
കൊല്ലം: തെന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡ് ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണ്‍ ആ​യി നി​ശ്ച​യി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ത്ത​ര​വാ​യി.

കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇഎ​സ്എം ​കോ​ള​നി, റോ​സ്മ​ല, അ​മ്പ​തേ​ക്ക​ര്‍, അ​മ്പ​ലം, ചോ​ഴി​യ​ക്കോ​ട്, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്രം, അ​ച്ച​ന്‍​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ഹോ​ട്ട് സ്‌​പോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ച്ചു.

ജി​ല്ല​യി​ലെ ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യ തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 6, 7, 9 വാ​ര്‍​ഡു​ക​ളി​ലും ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ര്‍​ഡി​ലും പു​ന​ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ല്ലാ​ര്‍, ചെ​മ്മ​ന്തൂ​ര്‍, മു​സാ​വ​രി, നെ​ടും​ക​യം, ചാ​ല​ക്കോ​ട്, ടൗ​ണ്‍ വാ​ര്‍​ഡു​ക​ളി​ലും മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15, 16, 19 എ​ന്നീ വാ​ര്‍​ഡു​ക​ളി​ലും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തേ​പ​ടി തു​ട​രും.ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ങ്കാ​വ്, ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ നി​ശ്ചി​ത ഹോ​ട്ട് സ്‌​പോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.