ഗ്രന്ഥശാലാ വാരാചരണം സമാപിച്ചു
Wednesday, September 16, 2020 10:28 PM IST
കു​ന്ന​ത്തൂ​ർ: ച​ക്കു​വ​ള്ളി മി​ഴി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന ഗ്ര​ന്ഥ​ശാ​ല വാ​രാ​ഘോ​ഷ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്തി​യും അ​ക്ഷ​ര ദി​പം തെ​ളി​യി​ച്ചും സ​മാ​പ​നം കു​റി​ച്ചു.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നിർദേ​ശ​പ്ര​കാ​രം ലോ​ക സാ​ക്ഷ​ര​ത ദി​നം മു​ത​ൽ ഗ്ര​ന്ഥ​ശാ​ല ദി​നം വ​രെ ഗ്ര​ന്ഥ​ശാ​ല വാ​രാ​ഘോ​ഷ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ലോ​ക സാ​ക്ഷ​ര​താ ദി​നം അ​ക്ഷ​ര വെ​ളി​ച്ചം എ​ന്ന പേ​രി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്‌. അം​ഗ​ത്വ വാ​രാ​ച​ര​ണം, പു​സ്ത​ക സ​മാ​ഹ​ര​ണം, പു​സ്ത​ക ച​ർ​ച്ച, തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്നു.
ഗ്ര​ന്ഥ​ശാ​ല ദി​ന​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യും അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചും പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു. കോ​വി​ഡ് പ്രോട്ടോക്കോൾ പാ​ലി​ച്ചാ​യി​രി​ന്നു പ​രി​പാ​ടി​ക​ളൊ​ക്കെ സം​ഘ​ടി​പ്പി​ച്ച​ത്.
കേ​ര​ള​ത്തി​ല്‍ സം​ഘ​ടി​ത ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച ഗ്ര​ന്ഥ​ശാ​ലാ ദി​ന​ത്തി​ൽ ച​ക്കു​വ​ള്ളി മി​ഴി ഗ്ര​ന്ഥ​ശാ​ല അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ മി​ഴി കു​ട്ടി കൂ​ട്ടം ബാ​ല​വേ​ദി പ്ര​സി​ഡന്‍റ് ഹ​ർ​ഷ ഫാ​ത്തി​മ, സെ​ക്ര​ട്ട​റി അ​ഹ്സ​ൻ ഹു​സൈ​ൻ, മു​ഹ​മ്മ​ദ് നി​ഹാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി.
വൈ​കുന്നേരം ന​ട​ന്ന അ​ക്ഷ​ര​ദീ​പം തെ​ളി​യി​ക്ക​ൽ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ക്ക​ര​യി​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഷാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സു​ൽ​ഫി​ഖാ​ൻ റാ​വു​ത്ത​ർ, അ​ർ​ത്തി​യി​ൽ അ​ൻ​സാ​രി, മി​മി​ക്രി ക​ലാ​ക​ര​ൻ മ​നു ച​ക്കു​വ​ള്ളി, അം​ജി​ത്ത്ഖാ​ൻ, റി​സാ​ദ് ഷോ​ള​യാ​ർ, സു​ധീ​ർ​ഖാ​ൻ റാ​വു​ത്ത​ർ, പു​ന്ന​ല സ​ക്കീ​ർ തു​ണ്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.