കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ മ​ങ്ങി​പ്പോ​യ പ്രാ​ധാ​ന്യം വീ​ണ്ടെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി
Tuesday, October 27, 2020 10:24 PM IST
കൊല്ലം:കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ മ​ങ്ങി​പ്പോ​യ പ്രാ​ധാ​ന്യം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ തു​റ​മു​ഖ വി​ക​സ​നം വ​ഴി സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൊ​ല്ലം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് പാ​സ​ഞ്ച​ര്‍ കം ​കാ​ര്‍​ഗോ ടെ​ര്‍​മി​ന​ല്‍, ഷി​പ്പിം​ഗ് ജോ​ലി സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച ധ്വ​നി മോ​ട്ടോ​ര്‍ ട​ഗ് എ​ന്നി​വ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കൊ​ല്ലം തു​റ​മു​ഖ വി​ക​സ​ന​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ് സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തി വ​രു​ന്ന​ത്. നി​ല​വി​ലു​ള്ള 178 മീ​റ്റ​ര്‍ വാ​ര്‍​ഫി​നു പു​റ​മേ​യാ​ണ് 20 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 100 മീ​റ്റ​ര്‍ നീ​ള​മു​ള്ള പു​തി​യ വാ​ര്‍​ഫ് നി​ര്‍​മി​ച്ച​ത്. യാ​ത്രാ ക​പ്പ​ലു​ക​ള്‍ ഇ​ല്ലാ​ത്ത​പ്പോ​ള്‍ കാ​ര്‍​ഗോ ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ത​യ്യാ​റാ​ക്കി​യ വി​വി​ധോ​ദ്ദേ​ശ ടെ​ര്‍​മി​ന​ല്‍ ആ​ണി​തെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൊ​ല്ല​വും ല​ക്ഷ​ദീ​പു​മാ​യു​ള്ള ബ​ന്ധ​വും മ​ത്സ്യ​ബ​ന്ധ​ന വ്യ​വ​സാ​യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും. നി​ല​വി​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മാ​ത്രം ന​ട​ക്കു​ന്ന ക​പ്പ​ലി​ലെ ക്രൂ ​ചെ​യ്ഞ്ച് സം​വി​ധാ​നം ഇ​നി കൊ​ല്ല​ത്തും സാ​ധ്യ​മാ​കും. കൊ​ല്ലം-​മി​നി​ക്കോ​യി വി​നോ​ദ​സ​ഞ്ചാ​ര ക​ട​ല്‍​പ്പാ​ത​ക്കും സാ​ധ്യ​ത തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഷി​പ്പി​ങ് ജോ​ലി​ക​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് 3.20 കോ​ടി രൂ​പ വീ​തം വി​നി​യോ​ഗി​ച്ച് കൊ​ല്ലം തു​റ​മു​ഖ​ത്തി​നാ​യി നി​ര്‍​മി​ച്ച ധ്വ​നി, ബേ​പ്പൂ​രി​നാ​യി നി​ര്‍​മി​ച്ച മി​ത്ര എ​ന്നീ മോ​ട്ടോ​ര്‍ ട​ഗു​ക​ളും മു​ഖ്യ​മ​ന്ത്രി ക​മ്മീ​ഷ​ന്‍ ചെ​യ്തു. അ​ഞ്ച് ട​ണ്‍ ബു​ള്ളാ​ഡ് ശേ​ഷി​യു​ള്ള​തും ഇ​ട​ത്ത​രം ക​പ്പ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തു​മാ​യ ട​ഗു​ക​ള്‍ ആ​ണി​വ. ഇ​ന്ത്യ​ന്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ര്‍​മി​ച്ച ഇ​വ​യി​ല്‍ ക​ട​ല്‍ സ​ഞ്ചാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി.
പ്രാ​ചീ​ന​കാ​ലം മു​ത​ല്‍​ക്കെ പ്ര​ശ​സ്ത​മാ​യ കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​നം സം​സ്ഥാ​ന വി​ക​സ​ന​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. തു​റ​മു​ഖ വി​ക​സ​നം കൊ​ല്ല​ത്തെ വാ​ണി​ജ്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

ക​പ്പ​ല്‍ അ​ടു​ക്കു​ക, ച​ര​ക്ക് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക എ​ന്നി​വ സാ​ക്ഷാ​ത്ക​രി​ച്ചി​ട്ടി​ല്ല. എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് ആ​ണ് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്. ആ​റ് കൗ​ണ്ട​റു​ക​ള്‍ അ​ട​ങ്ങു​ന്ന എ​മി​ഗ്രേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​നു​ള്ള ശ്ര​മം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ംഗ് ജ​നു​വ​രി​യോ​ടെ ഇ​ത് പൂ​ര്‍​ത്തി​യാ​ക്കും. ഷി​പ്പിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

ക​ശു​വ​ണ്ടി കൊ​ണ്ടു​വ​രാ​നും കെഎംഎം ​എ​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, മ​ത്സ്യ​മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യാ​നും തു​റ​മു​ഖം സാ​ധ്യ​ത തു​റ​ന്നി​ടു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്കും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ല്‍ തു​റ​മു​ഖം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാം. ഫു​ഡ് പാ​ര്‍​ക്ക് തു​ട​ങ്ങു​ക വ​ഴി ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് കി​ട്ടി​യി​ല്ലെ​ങ്കി​ലും മി​നി​ക്കോ​യ് ല​ക്ഷ​ദ്വീ​പ് യാ​ത്രാ സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ആ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം ​മു​കേ​ഷ് എം ​എ​ല്‍ എ, ​തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ഞ്ജ​യ് എം .​കൗ​ള്‍, ജി​ല്ലാ കളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ജെ​റോ​മി ജോ​ര്‍​ജ്, മാ​രി​ടൈം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ വി ​ജെ മാ​ത്യു ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.