ക​ട​മ്പ​നാ​ട്ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണം: ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് യൂ​ണി​യ​ന്‍
Sunday, June 13, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി ആ​രോ​ഗ്യ വ​കു​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​കു​ന്ന പ്ര​തി​കാ​ര ന​ട​പ​ടി​ക​ള്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് കേ​ര​ള ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി. 2020 മാ​ര്‍​ച്ച് മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ സ്വ​ജീ​വ​ന്‍ പോ​ലും മ​റ​ന്ന് വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​പ്പം നി​ല്‍​ക്കേ​ണ്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മീ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥി​ച്ചു.
ക​ട​മ്പ​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷ് കു​ഴി​വേ​ലി​ക്കെ​തി​രെ ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൈ​ക്കൊ​ണ്ട ച​ട്ട​വി​രു​ദ്ധ​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വു​മാ​യ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും പി​ന്‍​മാ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നും കേ​ര​ള ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സി​റാ​ജു​ദീ​ന്‍ വെ​ള്ളാ​പ്പ​ള്ളി, ജി​ല്ലാ പ്ര​സി​ഡ​ന്റ് ലി​ജു​മോ​ന്‍ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഷൈ​ന്‍ എ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.