പ്ര​കൃ​തി പ​രി​പോ​ഷ​ണം മാ​ന​വി​ക ഉ​ത്ത​ര​വാ​ദി​ത്തം: ആ​ർച്ച്ബി​ഷ​പ്
Thursday, September 16, 2021 11:17 PM IST
തി​രു​വ​ല്ല: പ്ര​കൃ​തി പ​രി​പോ​ഷ​ണം മാ​ന​വി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും സ്വ​യം​പ​ര്യാ​പ്ത​മാ​യ ജീ​വി​ത​ക്ര​മം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​വു​മാ​ണെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ബോ​ധ​ന​യി​ൽ കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹി​ക​വി​ഭാ​ഗ​മാ​യ കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം നേ​തൃ​ത്വം ന​ല്കി​യ ദ്വി​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ ​മാ​ഗ​സി​ൻ പ്ര​കാ​ശ​ന​വും ആ​ർ​ച്ച് ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. ബോ​ധ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വേ​ൽ വി​ള​യി​ൽ, കാ​രി​ത്താ​സ് ഇ​ന്ത്യ പ്ര​കൃ​തി​വി​ഭ​വ മാ​നേ​ജ​ർ ഡോ. ​വി.​ആ​ർ. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌