പ​ന്ത​ളം ചേ​രി​ക്ക​ലി​ൽ കെ​ടു​തി​ക​ൾ ഒ​ഴി​യു​ന്നി​ല്ല ‌
Wednesday, October 20, 2021 10:32 PM IST
പ​ന്ത​ളം: പ​ന്ത​ളം ചേ​രി​ക്ക​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടു മൂ​ല​മു​ള്ള ദു​രി​ത​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല. ചേ​രി​ക്ക​ൽ, പ്ലാ​വി​ള ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ഇ​ന്ന​ലെ​യും ഫ​യ​ർ​ഫോ​ഴ്സ് നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി. പ​ന്ത​ളം ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം സാ​വ​ധാ​ന​മാ​ണ് ഒ​ഴി​യു​ന്ന​ത്. ‌

‌338 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഇ​ന്ന​ലെ 338 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം. ഇ​തി​ൽ 309 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും 27 വീ​ടു​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​യാ​ണ്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ 162 വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​റ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തി​രു​വ​ല്ല​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​റ്റ ്താ​ലൂ​ക്കു​ക​ളി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ, പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ ക്ര​മ​ത്തി​ൽ അ​ടൂ​ർ 24, 1.കോ​ഴ​ഞ്ചേ​രി 9, 1. റാ​ന്നി 76, 19. കോ​ന്നി 37, 0. ‌