വ​ല​ഞ്ചു​ഴി പാ​ല​ത്തി​ലെ യാ​ത്ര നി​രോ​ധി​ച്ചു ‌
Thursday, October 21, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി ന​ട​പ്പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു​ള്ള ആ​റ്റു​തീ​രം കൂ​ടു​ത​ൽ ഇ​ടി​ഞ്ഞ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റ ഭാ​ഗ​ത്തു​ള്ള തീ​ര​മാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇ​ടി​ഞ്ഞ​ത്. പാ​ല​ത്തി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന പ​ട​വു​ക​ൾ​ക്ക് താ​ഴെ​വ​രെ തീ​രം ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പൈ​ലിം​ഗ് ന​ട​ത്തി ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മി​ല്ലെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ പ​ട​വു​ക​ളി​ൽ കൂ​ടി ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ഇ​ടി​ഞ്ഞ​തി​നാ​ലാ​ണ് യാ​ത്ര നി​രോ​ധി​ച്ച​ത്. പ്ര​മാ​ടം ഗ്രാ​മ​ഞ്ചാ​യ​ത്താ​ണ് ക​രി​ങ്ക​ല്ലു​പ​യോ​ഗി​ച്ച് 2014 ൽ ​തൂ​ണു​ക​ൾ​ക്കു താ​ഴെ​യു​ള്ള തീ​രം കെ​ട്ടി സം​ര​ക്ഷി​ച്ച​ത്. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ കു​ത്തൊ​ഴു​ക്കു കാ​ര​ണം അ​ടി​വ​ശ​ത്തെ മ​ണ്ണ് കു​റെ നാ​ളാ​യി ഒ​ഴു​കി​പ്പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​രി​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്ന് തീ​രം ഇ​ടി​ഞ്ഞ​ത് . 2018ലെ​യും ഇ​പ്പോ​ഴ​ത്തേ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൂ​റ്റ​ൻ ത​ടി​ക​ളും പാ​ല​ത്തി​ൽ ഇ​ടി​ച്ചി​രു​ന്നു . പാ​ലം ക​വി​ഞ്ഞാ​ണ് വെ​ള്ളം ഒ​ഴു​കി​യ​ത്. 2014 ലാ​ണ് പാ​ലം നി​ർ​മി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്ത​ത്. ‌