അ​ങ്ങാ​ടി​ക്ക​ൽ സം​ഭ​വം: സി​പി​എം നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന് എ.​പി. ജ​യ​ൻ
Monday, January 17, 2022 10:50 PM IST
കൊ​ടു​മ​ണ്‍: അ​ങ്ങാ​ടി​ക്ക​ൽ മേ​ഖ​ല​യി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ഇ​തേ​വ​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കു​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ മു​ന്നേ​റ്റ​ങ്ങ​ളി​ലും സി​പി​ഐ അ​തി​ന്‍റേ​താ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​ങ്ങാ​ടി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നെ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ എ​തി​ർ​ത്ത​താ​ണ് അ​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു.

അ​ടു​ത്ത സ​മ​യ​ത്ത് അ​ങ്ങാ​ടി​ക്ക​ൽ പ്ര​ദേ​ശ​ത്ത് സി​പി​ഐ നാ​ല് പു​തി​യ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും സി​പി​എ​മ്മി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് വ​രി​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​യ​പ്പോ​ൾ മു​ന്ന​ണി​യാ​യി മ​ത്സ​രി​ക്കാ​ൻ സി​പി​ഐ ആ​ലോ​ചി​ച്ചെ​ങ്കി​ലും അ​ത് സാ​ധ്യ​മാ​കാ​തെ വ​ന്ന​തോ​ടെ സ്വ​ന്തം നി​ല​യി​ൽ മ​ത്സ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.