പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ 198 ആ​ളു​ക​ൾ ഇ​പ്പോ​ഴും ക്യാ​ന്പി​ൽ
Monday, August 19, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​യെ​ങ്കി​ലും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​ത്ത 198 ആ​ളു​ക​ൾ തി​രു​വ​ല്ല താ​ലൂ​ക്കി​ൽ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ഇ​പ്പോ​ഴും ക​ഴി​യു​ന്നു. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ പ​ത്ത​നം​തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ ക്യാ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​നം റ​വ​ന്യു​വ​കു​പ്പ് അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ഇ​വി​ടെ അ​ഭ​യം തേ​ടി​യ കു​ടും​ബ​ത്തി​ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. സ​മീ​പ​ത്തെ മ​തി​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു ഭീ​ഷ​ണി​യി​ലാ​യ കു​ടും​ബ​മാ​ണി​ത്.തി​രു​വ​ല്ല​യി​ൽ ക​വി​യൂ​ർ പ​ടി​ഞ്ഞാ​റ്റു​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 12 കു​ടും​ബ​ങ്ങ​ളി​ലെ 40 ആ​ളു​ക​ളെ​യാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടു​ന്പ്രം വി​ല്ലേ​ജി​ലെ അ​മി​ച്ച​ക​രി കോ​ടി​ക്ക​ൽ യു​പി​എ​സി​ലെ ക്യാ​ന്പി​ൽ 30 കു​ടും​ബ​ങ്ങ​ളി​ലെ 92 ആ​ളു​ക​ളു​ണ്ട്. കാ​വും​ഭാ​ഗം വി​ല്ലേ​ജി​ലെ ദേ​വ​മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​റ് വീ​ടു​ക​ളി​ലെ 43 പേ​രു​ണ്ട്. വേ​ങ്ങ​ൽ എം​ടി​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 23 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്.പ​ല​യി​ട​ങ്ങ​ളി​ലും ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന പ​രാ​തി​യു​മാ​യി പ്ര​ള​യ​ബാ​ധി​ത​ർ രം​ഗ​ത്തു​ണ്ട്. വ​ഴി​യോ​ര​ത്തു ഷെ​ഡ് കെ​ട്ടി പാ​ച​കം ന​ട​ത്തി താ​ത്കാ​ലി​ക ക്യാ​ന്പു​ക​ളി​ലാ​ണി​വ​ർ. പ്ര​ള​യം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കേ​ണ്ട​തി​നാ​ലാ​ണ ്ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ധി​കൃ​ത​ർ അ​വ​സാ​നി​പ്പി​ച്ച​ത്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ത​ന്നെ ഭീ​ഷ​ണി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രി​കെ താ​മ​സം തു​ട​ങ്ങാ​ൻ പ​ല​രും മ​ടി​ക്കു​ന്ന​ത്.