അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മ​സ്റ്റ​റിം​ഗ് ഇ​ല്ല ‌‌
Tuesday, November 19, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​രം പു​തു​ക്ക​ൽ (മ​സ്റ്റ​റിം​ഗ്) ഇ​ന്ന് ന​ട​ക്കു​ന്ന​ത​ല്ലെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് അ​റി​യി​ച്ചു.

സോ​ഫ്റ്റ്വെ​യ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​സ്റ്റ​റിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 31 മു​ത​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​സ്റ്റ​റിം​ഗ് സേ​വ​നം ല​ഭി​ക്കും. ‌