പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവം : ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലൂ​ടെ കാ​ർ​ട്ടൂ​ണ്‍ ര​ച​ന
Tuesday, November 19, 2019 10:58 PM IST
റാ​ന്നി: ’ഈ ​കാ​ലം എ​ന്‍റെ വി​ശ്വാ​സം’ വി​ഷ​യം വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ​പ്പോ​ൾ കാ​ർ​ട്ടൂ​ണ്‍ ര​ച​ന​ക​ളി​ലേ​റെ​യും ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ വി​ഷ​യ​ത്തി​ലേ​ക്കാ​യി. എ​ന്നാ​ൽ ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ളും കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​വും അ​ട​ക്കം വി​ശ്വാ​സ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന യ​ദു കൃ​ഷ്ണ​ന് എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം.

അ​ങ്ങാ​ടി​ക്ക​ൽ എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് യ​ദു കൃ​ഷ്ണ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രെ​ല്ലാം യ​ദു​വി​ന്‍റെ കാ​ർ​ട്ടൂ​ണി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​ണം കൊ​ടു​ത്താ​ൽ ശു​ദ്ധ​വാ​യു കി​ട്ടും എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. പു​ല്ലാ​ട് എ​സ് വി​എ​ച്ച്എ​സ്എ​സി​ലെ ശാ​ലി​ൻ സാ​ബു​വി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ശു​ദ്ധ​വാ​യു ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ളി​ന് അ​വ​ധി ന​ൽ​കു​ന്ന​തും ഓ​ക്സി​ജ​ൻ വി​ല്പ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തു​മെ​ല്ലാം കാ​ർ​ട്ടൂ​ണി​ൽ ശാ​ലി​ൻ വി​ഷ​യ​മാ​ക്കി. പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം, ഫാ​ക്ട​റി മ​ലി​നീ​ക​ര​ണം തു​ട​ങ്ങി​യ വ​ര​ക​ളി​ലൂ​ടെ​യാ​ണ് കാ​ർ​ട്ടൂ​ണു​ക​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ‌