റോ​ഡ് ഉ​ദ്ഘാ​ട​നം
Friday, December 6, 2019 10:49 PM IST
കു​ന്ന​ന്താ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 7-ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ഠ​ത്തി​ൽ​ക്കാ​വ് - ഒ​ട്ടി​യ​ക്കു​ഴി-​ന​ട​യ്ക്ക​ൽ റോ​ഡ് ഉ​ദ്ഘാ​ട​നം ഇന്ന്. മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി.​സു​ബി​ൻ അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
വൈ​കു​ന്നേ​രം നാ​ലി​നു മ​ഠ​ത്തി​ൽ​ക്കാ​വ് ക്ഷേ​ത്ര ജം​ഗ്ഷ​നി​ൽ ന​ട​ത്തും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ധാ​കൃ​ഷ്ണ കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ മാ​ത്യു റ്റി.​തോ​മ​സ് എം​എ​ൽ​എ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി. ​സു​ബി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.