ചെ​ന്പ​നോ​ലി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 15, 2020 10:48 PM IST
റാ​ന്നി: ചെ​ന്പ​നോ​ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ.​തോ​മ​സ് പ്ലാ​ത്ത​റ വ​യ​ലി​ൽ കൊ​ടി​യേ​റ്റും. 4.30 ന് ​ഫാ.​ജേ​ക്ക​ബ് കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ആ​റി​ന്് സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പ്. 6.30ന് ​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ. 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചെ​ണ്ട​മേ​ളം. 3.45 ന് ​ഫാ.​സോ​ണി മ​ണ​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന. ഫാ. ​സി​ബി ഞാ​വ​ള്ളി​ക്കു​ന്നേ​ൽ, ഫാ.​ജി​ൻ​സ്് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. 6.30ന് ​വ​ർ​ക്ക​ല​മു​ക്കി​ലെ പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 7.30 ന് ​ഫാ.​സി​ബി ഞാ​വ​ള്ളി​ക്കു​ന്നേ​ൽ പ​ന്ത​ലി​ൽ പ്ര​സം​ഗി​ക്കും. 8:45 ന് ​ദൈ​വാ​ല​യ​ത്തി​ൽ സ​മാ​പ​നാ​ശീ​ർ​വാ​ദം. ഒ​ന്പ​തി​ന് ചെ​ണ്ട​മേ​ളം, നാ​സി​ക് ബാ​ൻ​ഡ്, തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം. 19ന് ​രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ.​തോ​മ​സ് പ്ലാ​ത്ത​റ വ​യ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. എ​ട്ടി​ന് രൂ​പം എ​ഴു​ന്നെ​ള്ളി​ച്ച് വ​യ്ക്ക​ൽ, ക​ഴു​ന്നെ​ടു​പ്പ്. 4.30 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ.​ജ​സ്റ്റി​ൻ പ​ഴ​യ​പ​റ​ന്പി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.30ന് ​കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​സ​ന്ധ്യ.