യു​വാ​ക്ക​ൾ ജാ​ഗ്ര​ത​യും വി​വേ​ക​വും പു​ല​ർ​ത്ത​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: സ​ത്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ൾ അ​സാ​ധാ​ര​ണ​മാ​യ ജാ​ഗ്ര​ത​യും വി​വേ​ക​വും പു​ല​ർ​ത്ത​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വ​ക​യാ​റി​ൽ ന​ട​ന്ന യു​വ​ജ​ന സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​സ​ഭ നേ​രി​ടു​ന്ന വി​വി​ധ വെ​ല്ലു​വി​ളി​ക​ൾ ഏ​റെ സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​യു​ടെ ജി​ഹ്വ​യാ​യി യു​വ​തീ​യു​വാ​ക്ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. ലൗ ​ജി​ഹാ​ദ് പോ​ലെ​യു​ള​ള ഭീ​ക​ര​ത​യു​ടെ മു​ന്പി​ൽ പ​ക​ച്ചു പോ​കാ​തെ അ​ത്ത​രം വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി അ​വ​ബോ​ധം പു​ല​ർ​ത്താ​നും അ​തി​ലു​ൾ​പ്പെ​ടാ​തി​രി​ക്കാ​നു​ള​ള വി​വേ​കം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ക​ഴി​യ​ണം.

യു​വ​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മ​റു​പ​ടി ന​ല്കി. രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ച്ച സം​ഗ​മം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചേ​യ്തു.

രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം, എം​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​താ​സ്ഥാ​പ​ന​ത്തി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഗ​മം ക്ര​മീ​ക​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ വ​ക​യാ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രൂ​പ​താ​ദി​ന സം​ഗ​മം ന​ട​ക്കും. വൈ​ദി​ക​രും, സി​സ്റ്റേ​ഴ്സും, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ 1200 പ്ര​തി​നി​ധി​ക​ൾ​ഡ സം​ബ​ന്ധി​ക്കും.

26ന് ​ഇ​ട​വ​ക ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളോ​ടെ രൂ​പ​താ ദി​നാ​ഘോ​ഷം​സ​മാ​പി​ക്കും.