ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ നി​യ​മ​ന​ത്തി​നെ​തി​രെ ഉ​പ​വാ​സം
Friday, July 3, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം അ​നു​ഭാ​വി​യെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലെ രാ​ഷ്ട്രീ​യ നി​യ​മ​ന​ത്തി​നെ​തി​രെ ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
ജി​ല്ലാ ചെ​യ​ർ​മാ​ൻ ത​ട്ട​യി​ൽ ഹ​രി​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, ഷ​മീ​ർ ത​ട​ത്തി​ൽ, ദേ​ശീ​യ ഫെ​സി​ലി​റ്റേ​റ്റ​ർ തൗ​ഫീ​ഖ് രാ​ജ​ൻ, മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​രാ​ണ് ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ച​ത്. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ർ, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, ജ​യ​ശ്രീ ടീ​ച്ച​ർ, സ​ലിം പി.​ചാ​ക്കോ, പി.​ആ​ർ. ജോ​യ്, ബി​നി​ൽ അ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌സമാപനസമ്മേളനം ഡിസിസിപ്രസിഡന്‍റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.