പു​റ​മ​റ്റ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷ​ണ​സ​മി​തി എ​ല്‍​ഡി​എ​ഫ് ധാ​ര​ണ​യ്ക്കു ശ്ര​മം
Sunday, October 25, 2020 10:25 PM IST
കോ​ഴ​ഞ്ചേ​രി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍ ചേ​ര്‍​ന്ന് സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും.
സി​റ്റിം​ഗ് മെം​ബ​ര്‍​മാ​ര്‍ അ​ട​ക്കം അം​ഗ​ങ്ങ​ളാ​യ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷ​ണ സ​മി​തി​യും എ​ല്‍​ഡി​എ​ഫു​മാ​യി സീ​റ്റ് ധാ​ര​ണ​യു​മാ​യി. ആ​കെ​യു​ള്ള 13 അം​ഗ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡി​ല്‍ നാ​ലി​ട​ത്ത് സം​ര​ക്ഷ​ണ സ​മി​തി മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന. എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യെ​ന്ന ലേ​ബ​ലി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി​യു​ള്ള പ്ര​ച​ര​ണ​വും സം​ര​ക്ഷ​ണ സ​മി​തി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​നു​ള്ള അ​നു​വാ​ദ​വും സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ണ്ട്.
പ​ത്താം വാ​ര്‍​ഡി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശോ​ശാ​മ്മ തോ​മ​സ് പു​ളി​മൂ​ട്ടി​ലും ഒ​ന്നാം വാ​ര്‍​ഡി​ല്‍ നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ റെ​യ്ച്ച​ല്‍ ബോ​ബ​നു​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ന്ന​ത്. എ​ട്ട്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​ന്റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ല്‍ നി​ന്നും ചി​ല​ര്‍ കൂ​ടി ത​ങ്ങ​ളോ​ടൊ​പ്പം സ​ഹ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നും ര​ണ്ടി​ട​ത്തും സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ണ്ടാ​കു​മെ​ന്നും സ​മി​തി ചെ​യ​ര്‍​മാ​ന്‍ രാ​ജു പു​ളി​മൂ​ട്ടി​ല്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫു​മാ​യി സം​ര​ക്ഷ​ണ സ​മി​തി ധാ​ര​ണ​യാ​യ​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി മെം​ബ​ര്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു എ​ന്നി​വ​രു​മാ​യി​ട്ടാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ ബോ​ബ​ന്‍ ജോ​ണ്‍ പ​റ​ഞ്ഞു. സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഇ​ല​ക്ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഈ​പ്പ​ന്‍ പോ​ള്‍ കൂ​ട​ത്തു​മു​റി​യി​ലാ​ണ്.
യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്ന പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി​യു​മാ​യി​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ രാ​ജു പു​ളി​മൂ​ട്ടി​ല്‍, ഈ​പ്പ​ന്‍ പോ​ള്‍ കൂ​ട​ത്തു​മു​റി​യി​ല്‍ റെ​യ്ച്ച​ല്‍ ബോ​ബ​ന്‍, ഇ.​റ്റി. ര​വി, ആ​ശ ജ​യ​പാ​ല്‍ എ​ന്നി​വ​ര്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ വി​പ്പ് ലം​ഘി​ച്ച് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​വ​രെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. സി​പി​എ​മ്മി​ലെ ഏ​ലി​യാ​മ്മ വ​ര്‍​ഗീ​സും സം​ര​ക്ഷ​ണ സ​മി​തി​യി​ലെ ഈ​പ്പ​ന്‍ പോ​ള്‍ കൂ​ട​ത്തു​മു​റി​യു​മാ​ണ് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും, വൈ​സ് പ്ര​സി​ഡ​ന്‍റും. പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ലെ അ​നൈ​ക്യം ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​ക്കി മാ​റ്റാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് സി​പി​എം മെ​ന​യു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി നേ​രി​ട്ടെ​ത്തി വി​മ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ല്‍ സി​പി​എം മ​ത്സ​രി​ക്കാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ ​മാ​ണി വി​ഭാ​ഗ​ത്തി​ന് ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. യു​ഡി​എ​ഫ് കോ​ട്ട​യാ​യ കോ​യി​പ്രം ഡി​വി​ഷ​നി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് സി​പി​എം വി​ജ​യി​ച്ച​ത്. നി​ല​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഡി​വി​ഷ​നാ​ണി​ത്.