കോ​വി​ഡ് 19: ബൂ​ത്തി​ന​ക​ത്ത് ഒ​രേ​സ​മ​യം മൂന്നു വോ​ട്ട​ർ​മാ​ർ​ക്കു പ്ര​വേ​ശ​നം
Wednesday, December 2, 2020 10:14 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർദേശം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫെ​യ്സ് ഷീ​ൽ​ഡ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, കൈ​യു​റ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കും. പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കും മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ണ്. വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ഴും പു​റ​ത്തേ​ക്കു പോ​കു​ന്പോ​ഴും നി​ർ​ബ​ന്ധ​മാ​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. വോ​ട്ട​ർ​മാ​ർ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം. തി​രി​ച്ച​റി​യ​ൽ വേ​ള​യി​ൽ മാ​ത്രം ആ​വ​ശ്യ​മെ​ങ്കി​ൽ മാ​സ്ക് മാ​റ്റ​ണം.

വോ​ട്ട​ർ​മാ​ർ ര​ജി​സ്റ്റ​റി​ൽ ഒ​പ്പ്, വി​ര​ല​ട​യാ​ളം പ​തി​ക്ക​ണം. വോ​ട്ട​ർ​മാ​രു​ടെ വി​ര​ലി​ൽ ശ്ര​ദ്ധാ​പൂ​ർ​വം വേ​ണം മ​ഷി പു​ര​ട്ടേ​ണ്ട​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മൂന്നു വോ​ട്ടും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പറേ​ഷ​നു​ക​ൾ​ക്ക് ഒ​രു വോ​ട്ടു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് ഒ​രേ​സ​മ​യം മൂന്നു വോ​ട്ട​ർ​മാ​ർ​ക്കേ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് പ്ര​വേ​ശ​നമു ള്ളൂ. കോ​വി​ഡ്-19 പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും ക്വാ​റന്‍റൈനി​ലു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ടാ​ണ്. തെര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ട് ചെ​യ്യാം. ത​പാ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും ത​പാ​ൽ വോ​ട്ട് തി​രി​കെ സ്വീ​ക​രി​ക്കു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും കൈ​യുറ, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം. വോ​ട്ടെ​ടു​പ്പി​നുശേ​ഷം രേ​ഖ​ക​ൾ പ്ര​ത്യേ​ക പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി സ്വീ​ക​ര​ണകേ​ന്ദ്ര​ത്തി​ൽ തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.