ഭി​ന്ന​ലിം​ഗ​ക്കാര്‍​ക്ക് സ​ഹാ​യ​വു​മാ​യി സൗ​ഹൃ​ദ​വേ​ദി
Thursday, June 10, 2021 10:13 PM IST
എ​ട​ത്വ: അ​ക​ലെ​യാ​ണെ​ങ്കി​ലും നാം ​അ​രി​കെ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ ഭി​ന്നലിം​ഗ​ക്കാര്‍​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി സൗ​ഹൃ​ദ​വേ​ദി.​കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ല​വും ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ലും സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ് ഈ​ക്കൂട്ട​ര്‍. ഇ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം അ​മ്പ​ല​ങ്ങ​ളി​ലെ ഘോ​ഷ​യാ​ത്ര​ക​ളി​ല്‍ ശി​വ​പാ​ര്‍​വ​തി നൃ​ത്തം ചെ​യ്യ​ലും വീ​ടു​ക​ളി​ല്‍ സ​ഹാ​യ​ത്തി​നു പോ​കു​ക​യു​മാ​യി​രു​ന്നു.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഴി​യു​ക​യാ​ണ്. മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​ർ​ക്കാ​രി​ൽ നി​ന്നുപോ​ലും സ​ഹാ​യം ല​ഭി​ക്കു​ക​യി​ല്ല. പ്രാ​യ​മാ​യ​തോ​ടെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ഇ​വ​ര്‍. ഇ​ന്നു രാ​വി​ലെ പത്തിന് ​വാ​ല​യി​ല്‍ ബെ​റാ​ഖാ ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ല​യി​ലെ ഭി​ന്ന ലിം​ഗ​ക്കാ​ര്‍​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ള്‍ പ്ര​തി​നി​ധി​ക്ക് കൈ​മാ​റു​മെ​ന്ന് സൗ​ഹൃ​ദവേ​ദി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി .​ഇ​ടി​ക്കു​ള അ​റി​യി​ച്ചു.
മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, അ​രി,തേ​ങ്ങ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍, പ​ച്ച​ക്ക​റി എ​ന്നി​വയ​ട​ങ്ങി​യ​താ​ണ് കി​റ്റ്. പു​ളി​ങ്കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്ക് ഒ​രു ദി​വ​സ​ത്തെ ആ​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി ജി. ​ഉ​ണ്ണി​കൃ​ഷ​ണ​ന് സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി.
കെ.​കെ. അ​ശോ​ക​ന്‍, പ്ര​സാ​ദ് ബാ​ല​കൃ​ഷ​ണ​ന്‍, ജോ​സ് തോ​മ​സ്, സു​രേ​ഷ് പ​രു​ത്തി​ക്ക​ല്‍, വി​ന്‍​സ​ന്‍ പൊ​യാ​ലു​മാ​ലി​ല്‍, ഏ​ബ്ര​ഹാം വ​ർ​ഗീ​സ് മം​ഗ​ല​ത്ത്, സു​ധീ​ര്‍ കൈ​ത​വ​ന, എ.​ജെ. കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.