തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്
Sunday, December 5, 2021 10:53 PM IST
ചേ​ർ​ത്ത​ല: സ​ര്‍​ക്കാ​രി​ന്‍റെ തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ പ​ഞ്ചാ​യ​ത്ത് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ട​ലാ​ക്ര​മ​ണഭീ​ഷ​ണി​യി​ൽനി​ന്നും ക​ട​ലോ​ര​വാ​സി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി പി. ​പ്ര​സാ​ദ് മു​ൻ​കൈ എ​ടു​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് വ​ഴി സ​ർ​ക്കാ​ർ ന​ൽ​കി​യ 600 ജി​യോ ബാ​ഗു​ക​ൾ തീ​ര​വാ​സി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് താ​ത്പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യു​ണി​യ​ൻ​ എ​ഐ​റ്റി​യു​സി ഒ​റ്റ​മ​ശേ​രി മേ​ഖ​ലാ ക​മ്മ​ിറ്റി ആ​രോ​പി​ച്ചു.
ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പ​ല പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ജി​യോ ബാ​ഗു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് നേ​രി​ട്ട് ജി​യോ​ബാ​ഗു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശി​യ കൗ​ൺ​സി​ൽ അം​ഗം ജോ​യ് സി. ​ക​മ്പ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ർ​ജ് കു​ടി​യാം​ശേ​രി, ഇ​ഗ്ന​ഷ്യ​സ് കു​ടി​യാം​ശേ​രി, ദാ​മു പാ​ല​ത്തു ക​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.