തീ​ര​വാ​സി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്ക​രു​ത്: ബി​ഷ​പ് ഡോ. ജയിംസ് ആ​നാ​പ​റ​ന്പി​ൽ
Thursday, June 23, 2022 10:48 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത​മാ​യി ജീ​വി​ച്ച് ക​ട​ലി​നെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം തീ​ര​ത്തുനി​ന്നു ഒ​ഴി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​ആ​ർ​എ​ൽ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​സ്റ്റ​ൽ ഏ​രി​യ ഡ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി ഫോ​ർ ലി​ബ​റേ​ഷ​ൻ (ക​ട​ൽ) ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​ലാ​ക്ര​മ​ണം മൂ​ലം ഭൂ​മി​യും ഭ​വ​ന​വും ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പു​ന​ർ​ഗേ​ഹം പ​ദ്ധ​തി നി​ർ​ത്തി​വ​ച്ച് കേ​ര​ള​ത്തി​ന്‍റെ തീ​രം സ​ന്പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

തീ​ര​ദേ​ശ​വാ​സി​ക​ളെ പ​ല​വി​ധ​ത്തി​ൽ പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി‌​യും തീ​ര​ത്തു​നി​ന്നു ഒ​ഴി​പ്പി​ക്കാ​ൻ മ​ത്സ്യ​വ​കു​പ്പു ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​ട​ൽ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ഫാ. ​സാ​ബാ​സ് ഇ​ഗ്നേ​ഷ്യ​സ്, ജോ​സ​ഫ് ജൂ​ഡ്, ഫാ. ​തോ​മ​സ് ത​റ​യി​ൽ, പ്ലാ​സി​ഡ് ഗ്രി​ഗ​റി, ജോ​ണ്‍ ബ്രി​ട്ടോ, ടി.​എ. ഡാ​ൽ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.