കു​തി​ര​ക്കു​ട്ടി​യെ കാ​ണാ​ൻ ജ​ന​പ്ര​വാ​ഹം
Friday, July 1, 2022 11:22 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ചേ​ന്ന​വേ​ലി​യി​ൽ കു​തി​ര പ്ര​സ​വി​ച്ചു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ അ​നീ​ഷ് ആ​റാ​ട്ടു​കു​ള​ത്തി​ന്‍റെ അ​മ്മു എ​ന്ന കു​തി​ര​യാ​ണ് പ്ര​സ​വി​ച്ച​ത്. കു​ട്ടി ആ​ണാ​ണ്.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കു​തി​ര​യെ വാ​ങ്ങി വി​ൽ​ക്കു​ന്ന സ്വ​രൂ​പി​ൽ നി​ന്നാ​ണ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കു​തി​ര​യെ വാ​ങ്ങി​യ​ത്. രാ​വി​ലെ ഏ​ക​ദേ​ശം ഒ​ന്പ​തു മു​ത​ൽ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച കു​തി​ര​യെ ബ​ന്ധു​കൂ​ടി​യാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സി​മി മാ​ർ​ട്ടി​നെ വാ​ട്സാ​പ്പി​ൽ വീ​ഡി​യോ കോ​ളി​ലൂ​ടെ കാ​ണി​ക്കു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ സു​ഖ​പ്ര​സ​വം ന​ട​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ട​ൻ​ത​ന്നെ സീ​നി​യ​ർ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ജോ​ർ​ജ് വ​ർ​ഗീ​സും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് ജൂ​ണി​യേ​ഴ്സും എ​ത്തി.
മ​റ്റൊ​രു ഇം​ഗ്ലീ​ഷ് ബ്രീ​ഡ് കു​തി​ര​യും ഇ​രു​പ​തോ​ളം ആ​ടു​ക​ളും മു​ന്നൂ​റോ​ളം വി​ഗോ​വ താ​റാ​വും ഇ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ട്.