വെ​ള്ളം വ​റ്റി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ ആ​ർ ബ്ലോ​ക്ക് ക​വി​ഞ്ഞൊ​ഴു​കും
Wednesday, August 14, 2019 10:05 PM IST
മ​ങ്കൊ​ന്പ്: മോ​ട്ടോ​റു​ക​ൾ അ​നു​വ​ദി​ച്ചു​ട്ടും വൈ​ദ്യു​തി ക​ണ​‌ക‌്ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ആ​ർ ബ്ലോ​ക്കി​നെ കാ​യ​ൽ വി​ഴു​ങ്ങാ​നൊ​രു​ങ്ങു​ന്നു.

മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​നാ​കാ​ത്ത​തു​മൂ​ലം മ​ഴ​വെ​ള്ളം പു​റം​ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കാ​ൻ ഇ​നി അ​ധി​കം താ​മ​സ​മി​ല്ല. വെ​ള്ളം വ​റ്റി​ക്കാ​നാ​കാ​ത്ത​തു മൂ​ലം ആ​ർ ബ്ലോ​ക്കി​ന്‍റെ ന​ടു​വി​ലെ ചി​റ​യി​ലും പു​റം​ബ​ണ്ടി​ലു​മാ​യി ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. വെ​ള്ളം വ​റ്റി​ക്കാ​നാ​കാ​ത്ത​തു​മൂ​ലം വ​ർ​ഷ​കാ​ല​ത്ത് വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രു​ടെ ദു​രു​ത​മ​ക​റ്റു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നേ​ര​ത്തെ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൻ പ്ര​കാ​രം കാ​യ​ലി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​യി 12 മോ​ട്ടോ​റു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 13ന് ​കൃ​ഷി മ​ന്ത്രി​യെ​ത്തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഉ​ദ്ഘാ​ട​ന ദി​വ​സം മൂ​ന്നു മോ​ട്ടോ​റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു സ്വി​ച്ച്‌ഓ​ണ്‍ ചെ​യ്ത​ത്.

അ​വ​ശേ​ഷി​ക്കു​ന്ന ഒ​ന്പ​തു മോ​ട്ടോ​റു​ക​ളാ​ണ് ഒ​രു മാ​സം ക​ഴി​ഞ്ഞു​ള്ള പ്ര​ള​യ​സ​മ​യ​ത്തും പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന​ത്. കെഎസ്ഇ​ബി മോ​ട്ടോ​റി​നു​ള്ള റീ ​ക​ണ​‌ക‌്ഷ​ൻ ന​ൽ​കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്. മോ​ട്ടോ​ർ ഒ​ന്നി​ന് 19,000 രൂ​പ​യാ​ണ് ക​ണ​ക്ഷ​ൻ ചാ​ർ​ജ്. ഈ ​തു​ട അ​ട​യ്ക്കു​ന്ന​തി​നാ​യി പ​ല​ത​വ​ണ കെഎ​സ്ഇ​ബി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും പ​ണം സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

സ​ർ​ക്കാ​രി​ൽനി​ന്ന് ​ഇ​തി​നു​ള്ള ഉ​ത്ത​ര​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​ർ ഇ​തി​നു പ​റ​യു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന ദി​വ​സം ഇ​തി​നു​ള്ള ഉ​ത്ത​ര​വാ​യെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. കൃ​ഷി​യും ഇ​വി​ടു​ത്തെ വീ​ടു​ക​ളും കാ​യ​ലി​ലെ ജ​ല​നി​ര​പ്പി​നു താ​ഴെ​യാ​ണു​ള്ള​ത്. വ​ർ​ഷം മു​ഴു​വ​ൻ ഉ​റ​വ​വെ​ള്ള​വും മ​ഴ​വെ​ള​ള​വും വ​റ്റി​ച്ചാ​ണ് നേ​ര​ത്തെ ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​തും.

എ​ന്നാ​ൽ പ​ഴ​യ മോ​ട്ടോ​റു​ക​ൾ ത​ക​രാ​റി​ലാ​യ​തോ​ട​യാ​ണ് ആ​ർ ബ്ലോ​ക്കി​ന്‍റെ ദു​രി​ത​കാ​ലം തു​ട​ങ്ങി​യ​ത്. മു​ന്നോ​റോ​ള​മു​ണ്ടാ​യി​രു​ന്ന താ​മ​സ​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി ആ​ർ ബ്ലോ​ക്കി​ൽ നി​ന്നും താ​മ​സം മാ​റി. ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് 24 കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ്.

കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. ഇ​നി​യും ഒ​ന്ന​ര​യ​ടി​യോ​ളം കാ​യ​ലി​നു​ള്ളി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞാ​ൽ ജ​ല​നി​ര​പ്പ് പു​റം​ബ​ണ്ടി​നൊ​പ്പ​മെ​ത്തും. പു​റം​ബ​ണ്ടി​നൊ​പ്പം വെ​ള്ളം വ​ന്നാ​ൽ വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഇ​വി​ടത്തെ താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യം.