കാ​ഴ്ച മ​ങ്ങ​ൽ ത​ട​സ​മാ​യി​ല്ല, ജി​തി​ൻ​ബി​ജു​വി​ന് ഹ​ർ​ഡി​ലി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം
Monday, November 11, 2019 10:21 PM IST
ചേ​ർ​ത്ത​ല: കാ​ഴ്ച മ​ങ്ങു​ന്ന​തി​നി​ട​യി​ലും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ ക​ള​ത്തി​ലി​റ​ങ്ങി​യ ജി​തി​ൻ ബി​ജു​വി​ന് നാ​ലാം ത​വ​ണ​യും 110 മീ​റ്റ​ർ ജൂ​ണി​യ​ർ ഹ​ർ​ഡി​ൽ​സി​ൽ സു​വ​ർ​ണ നേ​ട്ടം.
ചാ​ര​മം​ഗ​ലം ഗ​വ. ഡി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ ജി​തി​ന് ഒ​രു മാ​സം മു​ന്പാ​ണ് ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച മ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
സ്കൂ​ളി​ലെ മു​ൻ കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​കെ പ്ര​താ​പ​നാ​ണ് ജി​തി​ന്‍റെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​ശീ​ലി​പ്പി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി കാ​യി​കാ​ധ്യാ​പ​ക​നാ​യ കെ.​ആ​ർ. സാം​ജി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ ഇ​തേ ഇ​ന​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലും ഒ​രു ത​വ​ണ ദേ​ശീ​യ​ത​ല​ത്തി​ലും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ചാ​ര​മം​ഗ​ലം മേ​ടേ​വെ​ളി ബി​ജു ര​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.