ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 16ന്
Wednesday, November 13, 2019 10:28 PM IST
ആ​ല​പ്പു​ഴ: മി​കാ​സാ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 16ന് ​രാ​വി​ലെ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പാ​രി​ഷ് പ്രീ​സ്റ്റ് ഫാ. ​സി​ജു പി. ​ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
17 ന് ​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നദാനം മി​കാ​സാ ര​ക്ഷാ​ധി​കാ​രി ക​മാ​ൽ എം. ​മാ​ക്കി​യി​ൽ നി​ർ​വ​ഹി​ക്കും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍, സാ​ബു വി​ൻ​സെ​ന്‍റ്, മു​ഹ​മ്മ​ദ് ന​ജീ​ബ്, റെ​മീ​ജി ഓ​സ്കാ​ർ, ദി​നേ​ശ​ൻ ഭാ​വ​ന, ഡോ. ​പി.​ടി. സ​ക്ക​റി​യ, ടോ​മി പു​ലി​ക്കാ​ട്ടി​ൽ, ടി.​ടി. കു​രു​വി​ള, വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. എ​ട്ടി​നും 16നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല് കാ​റ്റ​ഗ​റി​യി​ൽ പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.